ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ച്ചു
Thursday, November 14, 2019 1:29 AM IST
രാ​ജ​പു​രം: പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ അ​നാ​വ​ശ്യ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യെ​ന്നാ​രോ​പി​ച്ചു ഡി​വൈ​എ​ഫ്ഐ രാ​ജ​പു​രം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധയോ​ഗം ന​ട​ത്തി.
രാ​ജ​പു​രം ടൗ​ണി​ലു​ള്ള ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചുനീ​ക്കി​യ​ശേ​ഷം ക​മ്പിവ​ല​യി​ട്ട് മൂ​ടി​യ​ത്.
ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള​ട​ക്കം ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്തെ കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ ഏ​ത് നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
സി​പി​എം രാ​ജ​പു​രം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​ഷി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൈ​ജി​ൻ കോ​ട്ട​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​രേ​ഷ് വ​യ​മ്പ്, ഇ.​ആ​ർ. രാ​ജേ​ഷ്, ഇ​ർ​ഷാ​ദ് കൊ​ട്ടോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.