ജില്ലാ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ: സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ജേ​താ​ക്ക​ൾ
Thursday, November 14, 2019 1:29 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ജേ​താ​ക്ക​ളാ​യി.
ഫൈ​ന​ലി​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​നെ (87-57)യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​മി​യി​ൽ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് നീ​ലേ​ശ്വ​രം റെ​ഡ് ബു​ൾ​സി​നെ​യും (58-21) നെ​ഹ്റു കോ​ള​ജ് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​നെ​യും (57-27) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.
വി​ജ​യി​ക​ൾ​ക്ക് വെ​ള്ള​രി​ക്കു​ണ്ട് സി​ഐ എ​ൻ.​ഒ. സി​ബി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫാ. ​ജോ​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. പി.​ ര ഘു​നാ​ഥ്, കെ. ​സു​നി​ൽ, ടി.​വി. കൃ​ഷ്ണ​ൻ, അ​നി​ൽ ബ​ങ്ക​ളം, ച​ന്ദ്ര​ൻ ന​വോ​ദ​യ, ഹി​റ്റ്‌ലർ ജോ​ർ​ജ്, ബേ​ബി ചെ​മ്പ​ര​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ൻ​ഡ​ലി​ൻ മാ​ത്യു സ്വാ​ഗ​ത​വും ജി​മ്മി ന​ന്ദി​യും പ​റ​ഞ്ഞു.
18 മു​ത​ൽ 23 വ​രെ പ​ത്ത​നം​തി​ട്ട​യി​ലെ കു​റി​യ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.