മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി ര​ഞ്ജി​നി​യു​ടെ നേ​ട്ടം
Thursday, November 14, 2019 1:29 AM IST
ഭീ​മ​ന​ടി: സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ലെ പി. ​ര​ഞ്ജി​നി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി. പൂ​ർ​ത്തി​യാ​യ പ്ര​വൃ​ത്തി​ക​ൾ, എ​ണ്ണം, വി​സ്തീ​ർ​ണം, പ്ര​വൃത്തി​ക​ളു​ടെ ഗു​ണ​മേ​ന്മ എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്.
166 കോ​ടി​ രൂപയു​ടെ പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​രോ​ഗ​മി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യെ​ല്ലാം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ര​ഞ്ജി​നി.
2017 ഓ​ഗ​സ്റ്റ് 27നാ​ണ് ഇ​വ​ർ ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ൽ ചാ​ർ​ജെ​ടു​ക്കു​ന്ന​ത്. മ​ടി​ക്കൈ​യി​ലെ സി. ​രാ​ഘ​വ​ന്‍റെ​യും വി. ​ജാ​ന​കി​യു​ടെ​യും മ​ക​ളാ​ണ്.