ജി​ല്ല​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ നിരീ​ക്ഷ​ണ​ത്തി​ല്‍
Thursday, November 14, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ബ​രി​മ​ല വി​ധി​യു​ടെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന​സു​ര​ക്ഷ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന സു​ര​ക്ഷാ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​തി​രു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ത​സ്പ​ര്‍​ദ്ധ​യും സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ല്‍ 35 സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.
40 മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗ് യൂ​ണി​റ്റും 26 ബൈ​ക്ക് പ​ട്രോ​ളിം​ഗ് യൂ​ണി​റ്റും പ്ര​വ​ര്‍​ത്ത​നസ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
30 സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ വീ​ണ്ടും സു​ര​ക്ഷാ അ​വ​ലോ​ക​ന​യോ​ഗം ചേ​രും.