എ​ൻ​ഡോ​സ​ൾ​ഫാ​ൻ: കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Thursday, November 14, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ന​ബാ​ർ​ഡ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച​തും വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് തു​ക വ​ക​യി​രു​ത്താ​ത്ത​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​ത്ത​തി​നാ​ൽ കെ​ട്ടി​ടം ഉ​പ​യു​ക്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ സ​ജി​ത്ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ല​ഭ്യ​മാ​ക്കി​യ പ്രൊ​പ്പോ​സ​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി ഏ​ഴു സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 77.37 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഉ​ത്ത​ര​വു ന​ൽ​കി.
ബ​ളാ​ന്തോ​ട് സ്കൂ​ൾ കെ​ട്ടി​ടം- 12.12 ല​ക്ഷം, ബെ​ള്ളൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ- 7.96 ല​ക്ഷം, ഇ​രി​യ​ണ്ണി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ-13.8 ല​ക്ഷം, മു​ള്ളേ​രി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ- 16.6 ല​ക്ഷം, 8.92 ല​ക്ഷം രൂ​പ വീ​തം ബ​ദി​യ​ടു​ക്ക, പ​ന​ത്ത​ടി, ക​ള്ളാ​ർ ബ​ഡ്സ് സ്കൂ​ളു​ക​ൾ​ക്കു​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മേ​ൽ പ്ര​വൃ​ത്തി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ അ​റി​യി​ച്ചു.