സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം 17 മു​ത​ല്‍
Thursday, November 14, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്:​ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സം​രം​ഭ​മാ​യ ഉ​ന്ന​തി​യി​ലൂ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം 17 മു​ത​ല്‍ ന​ല്‍​കും. ഉ​ന്ന​തി​യി​ല്‍ കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കും എ​ല്‍​ഡി​സി പ​രീ​ക്ഷ​യ്ക്കും 100 വീ​തം ട്രെ​യി​നി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ താ​ലൂ​ക്കി​ല്‍ നി​ന്ന് മി​ക​ച്ച റാ​ങ്ക് നേ​ടി​യ 25 തൊ​ഴി​ല​ന്വേ​ഷ​ക​രെ​യാ​ണ് കെ​എ​എ​സ്, എ​ല്‍​ഡി​സി കോ​ച്ചിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ്യ​ത നേ​ടി​യ എ​ല്ലാ​വ​ര്‍​ക്കും ഇ​ന്ന് എ​സ്എം​എ​സ് അ​ലെ​ര്‍​ട്ട് ല​ഭി​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ 17ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് മെ​യി​ന്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ക്ലാ​സ്.