കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം
Thursday, November 14, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന 15,16,17 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന​ജാ​ഥ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
സീ​റോമ​ല​ബാ​ർ സ​ഭാ വ​ക്താ​വ് സി​ജോ അ​മ്പാ​ട്ട് ന​യി​ക്കു​ന്ന ജാ​ഥ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ​ട​ന്ന​ക്കാ​ട് ( നാല്), ചെ​റു​വ​ത്തൂ​ർ ( അഞ്ച് ) എ​ന്നി​വി​ട​ങ്ങ​ളി​ൽലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ആ​റി​ന് നീ​ലേ​ശ്വ​ര​ത്ത് പൊ​തു​യോ​ഗ​ത്തോ​ടെ സ​മാ​പി​ക്കും. 16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ചോ​യ്യ​ങ്കോ​ട് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​യ്ക്ക് കാ​ലി​ച്ചാ​ന​ടു​ക്കം (അഞ്ച്), എ​ണ്ണ​പ്പാ​റ ( ആറ് ) എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം രാ​ത്രി ഏ​ഴി​ന് ഇ​രി​യ​യി​ൽ സ​മാ​പി​ക്കും.17​ന് വൈ​കു​ന്നേ​രം 3.30 ന് ​കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​യ്ക്ക് ബ​ദി​യ​ഡു​ക്ക (അഞ്ച്), മു​ള്ളേ​രി​യ (ആറ്) എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​തി​നു ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴി​നു പെ​രി​യ​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.
ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് 22ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് ക​ർ​ഷ​ക​രു​ടെ സാ​യാ​ഹ്ന ധ​ർ​ണ​യും അ​മ്മ​മാ​ർ ക​ണ്ണീ​ർ​ക്ക​ഞ്ഞി​യും വ​യ്ക്കും.
ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക​രം​ഗ​ത്തെ യു​വ​ജ​ന​ങ്ങ​ൾ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഉ​ണ്ണി​മി​ശി​ഹ ഫൊ​റോ​ന ദേ​വാ​ല​യം വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത്, ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, സീ​റോമ​ല​ബാ​ർ സ​ഭ വ​ക്താ​വ് സി​ജോ അ​മ്പാ​ട്ട്, ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.‌