നാ​ദി​യ മു​റാ​ദി​ന്‍റെ ജീ​വി​തം പ​റ​ഞ്ഞു ഗൗ​രി
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: ഇ​സ്‌ലാമി​ക് സ്‌​റ്റേ​റ്റ് തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട യ​സീ​ദി പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബേ​ല്‍ സ​മ്മാ​ന​ജേ​താ​വാ​യി വ​ള​ര്‍​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക നാ​ദി​യ മു​റാ​ദി​ന്‍റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞാ​ണ് നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഗൗ​രി ജ​യ​ന്‍ മോ​ണോ​ആ​ക്ടി​ല്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്.
കൗ​മാ​ര​പ്രാ​യം പി​ന്നി​ടും മു​മ്പ് തീ​വ്ര​വാ​ദി​ക​ളു​ടെ ക​ളി​പ്പാ​ട്ട​മാ​കേ​ണ്ടി​വ​ന്ന നി​സ​ഹാ​യ​യാ​യ പെ​ണ്‍​കു​ട്ടി​യാ​യും ത​ട​വ​റ​യി​ല്‍ നി​ന്ന് ആ​ത്മ​ധൈ​ര്യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ടു വം​ശ​ഹ​ത്യ​യ്ക്കും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കും മ​നു​ഷ്യ​ക്ക​ട​ത്തി​നും ഇ​ര​യാ​ക്ക​പ്പെ​ട്ട സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ആ​ശ്ര​യം പ​ക​രാ​ന്‍ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന പെ​ണ്‍​ക​രു​ത്താ​യും ഏ​കാ​ഭി​ന​യവേ​ദി​യി​ല്‍ ഗൗ​രി പ​ക​ര്‍​ന്നാ​ട്ടം ന​ട​ത്തി.
മു​ന്‍​വ​ര്‍​ഷം അ​പ്പീ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഗൗ​രി​ക്ക് ഇ​ത്ത​വ​ണ​ത്തെ ഒ​ന്നാം സ്ഥാ​നം അ​ര്‍​ഹ​മാ​യ അം​ഗീ​കാ​ര​മാ​യി.
സം​സ്ഥാ​ന​ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മേ​ക്ക​പ്പ് ക​ലാ​കാ​ര​നും കു​മ്പ​ള ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ ജ​യ​ന്‍ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ​യും കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഷി​ബി​യു​ടെ​യും ഇ​ള​യമ​ക​ളാ​ണ് ഗൗ​രി.
നേ​ര​ത്തേ മോ​ണോ​ആ​ക്ട് വേ​ദി​ക​ളി​ല്‍ തി​ള​ങ്ങി​യി​ട്ടു​ള്ള ചേ​ച്ചി ഗം​ഗ ഇ​പ്പോ​ള്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​ച്ഛ​ന്‍ ജ​യ​ന്‍ ത​ന്നെ​യാ​യി​രു​ന്നു ര​ണ്ടു​പേ​രു​ടെ​യും മു​ഖ്യ പ​രി​ശീ​ല​ക​ന്‍.