ക​ലോ​ത്സ​വ​ങ്ങ​ളു​ടെ വി​ജ​യം ജ​ന​കീ​യ കൂ​ട്ടാ​യ്മ: ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: വ​ര്‍​ഗ-​വ​ര്‍​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ​യു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളു​ടെ ഏ​റ്റ​വും​ വ​ലി​യ വി​ജ​യ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് റ​വ​ന്യൂ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ലോ​ത്സ​വ​ങ്ങ​ളെ സൗ​ഹൃ​ദമ​ത്സ​ര​മാ​യി കാ​ണാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ന്‍റെ അ​മി​ത സ​മ​ര്‍​ദ​മി​ല്ലാ​തെ കു​ട്ടി​ക​ളി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യ വാ​സ​ന​ക​ളെ തൊ​ട്ടു​ണ​ര്‍​ത്താ​ന്‍ ക​ഴി​യ​ണം. ക​ലോ​ത്സ​വ​ങ്ങ​ളു​ടെ തി​ള​ക്കം​കെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ അ​ണി​യ​റ​യ്ക്കു​പി​ന്നി​ല്‍ ചി​ല ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വി​ധി​ക​ര്‍​ത്താ​ക്ക​ളും പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ടി​പ്പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗ്രാ​മീ​ണ​ത​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞ ഇ​രി​യ​ണ്ണി സ്‌​കൂ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ള്‍ ഒ.​എ​ന്‍.​വി. കു​റു​പ്പി​ന്‍റെ ‘ഒ​രു വ​ട്ടം കൂ​ടി​യെ​ന്‍ ഓ​ര്‍​മ​ക​ള്‍ മേ​യു​ന്ന തി​രു​മു​റ്റ​ത്തെ​ത്തു​വാ​ന്‍ മോ​ഹം’ എ​ന്ന ക​വി​ത​യാ​ണ് മ​ന​സി​ല്‍ വ​ന്ന​തെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത്ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, മു​ളി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ബെ​ള്ളി​പ്പാ​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷാ​ന​വാ​സ് പാ​ദൂ​ര്‍, എ.​പി. ഉ​ഷ, ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഉ​പ ഡ​യ​ര​ക്ട​ര്‍ കെ.​വി. പു​ഷ്പ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​പ്ര​ഭാ​ക​ര​ന്‍, കെ. ​സു​രേ​ന്ദ്ര​ന്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ആ​ര്‍​ഡി​ഡി പി.​എ​ന്‍. ശി​വ​ന്‍, സം​ഘാ​ട​ക​സ​മി​തി ജോ. ​ക​ണ്‍​വീ​ന​ര്‍ സ​ജീ​വ​ന്‍ മ​ട​പ്പ​റ​മ്പ​ത്ത്, ബി.​കെ. നാ​രാ​യ​ണ​ന്‍, പി. ​ചെ​റി​യോ​ന്‍, സി. ​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.