കൊ​തു​ക് നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​തി​രു​ന്ന പ​ല​ത​രം പ​നി​ക​ള്‍ നാ​ട്ടി​ല്‍ പ​ട​രു​ന്ന കാ​ല​ത്തു കൊ​തു​കു നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ള്‍ പ​റ​ഞ്ഞു​ന​ല്‍​കി ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​യി​ലൊ​രു​ക്കി​യ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി.
കാ​ഴ്ച​യി​ല്‍ ചെ​റു​താ​യ ഈ​ഡി​സ് ഈ​ജി​പ്റ്റി കൊ​തു​കി​ന്‍റെ കൈ​യി​ലി​രു​പ്പി​നോ​ളം വ​ലു​താ​യൊ​രു രൂ​പ​മാ​ണ് സ്റ്റാ​ളി​നു മു​ന്നി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
അ​നോ​ഫി​ല​സ്, ക്യൂ​ല​ക്സ് എ​ന്നി​ങ്ങ​നെ വി​വി​ധത​രം കൊ​തു​കു​ക​ളു​ടെ ജീ​വി​ത​ച​ക്ര​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളും അ​വ​യു​ടെ വം​ശ​വ​ര്‍​ധ​ന​യ്ക്കാ​യി ന​മ്മ​ള്‍ ത​ന്നെ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​രി​ച്ചു​ത​രു​ന്നു.
മേ​ശ​പ്പു​റ​ത്ത് ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന ചെ​റി​യ പാ​ത്ര​ത്തി​ലെ വെ​ള്ള​ത്തി​ല്‍ പു​ള​ച്ചു​മ​റി​യു​ന്ന കൂ​ത്താ​ടി​ക​ളെ​യും മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ മ​ന്തു​രോ​ഗാ​ണു​ക്ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​യും കാ​ണി​ച്ചു​ത​രു​ന്നു.