കവിതാലാപനത്തിൽ പു​തു​വ​ഴി തീ​ര്‍​ത്തു ഏ​യ്ഞ്ച​ലി​ന്‍റെ വീ​ടോ​ര്‍​മ​ക​ള്‍
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ഏ​യ്ഞ്ച​ല്‍ കെ. ​ബെ​ന്നി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് ക​വി​താ​ലാ​പ​ന മ​ത്സ​ര​വേ​ദി​യി​ല്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത് പ​തി​വി​ല്‍ നി​ന്ന് വേ​റി​ട്ടൊ​രു ക​വി​ത ചൊ​ല്ലി​യ​തു​കൊ​ണ്ടാ​ണ്. ഏ​യ്ഞ്ച​ലി​ന്‍റെ മി​ക​ച്ച അ​വ​ത​ര​ണം കൂ​ടി​യാ​യ​പ്പോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡു​മാ​യി സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങി.അ​മേ​രി​ക്ക​യി​ല്‍ ജീ​വി​ക്കു​ന്ന നൈ​ജീ​രി​യ​ന്‍ ക​വ​യി​ത്രി​യാ​യ ബാ​സി ഇ​ക്പി​യു​ടെ ഹോം​വാ​ര്‍​ഡ് (വീ​ട്ടി​ലേ​ക്ക്) എ​ന്ന ക​വി​ത​യാ​ണ് ഏ​യ്ഞ്ച​ല്‍ ചൊ​ല്ലി​യ​ത്. തോ​മാ​പു​രം സ്‌​കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ ബി​ന്ദു​വാ​ണ് ഏ​യ്ഞ്ച​ലി​ന് ക​വി​ത തെ​ര​ഞ്ഞെ​ടു​ത്തു ന​ല്‍​കി​യ​ത്.
ക​ല്യോ​ട്ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ റി​ട്ട. പ്രി​ന്‍​സി​പ്പ​ലാ​യ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍റെ​യും കു​ന്നും​കൈ ജി​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ബി​ജി കെ. ​മാ​ത്യു​വി​ന്‍റെ​യും ഇ​ള​യ മ​ക​ളാ​ണ് ഏ​യ്ഞ്ച​ല്‍. ചെ​റു​പു​ഴ ആ​ര്‍​ക് ഏ​യ്ഞ്ച​ല്‍​സ് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് സ​ഹോ​ദ​യ ക​ലോ​ത്സ​വ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു.