കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി ച​രി​ത്ര​പ്ര​ദ​ര്‍​ശ​നം
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നാ​യി ഇ​രി​യ​ണ്ണി​യി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു പ​ഠ​ന​യാ​ത്ര​യു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ്. യാ​ത്രാ​വ​ഴി​യി​ലെ വ​ന​പാ​ത​ക​ളും ക​ലോ​ത്സ​വ​വേ​ദി​ക്കു സ​മീ​പ​മു​ള്ള മു​നി​യ​റ​യു​മൊ​ക്കെ പു​തു​ത​ല​മു​റ​യ്ക്ക് കാ​ണാ​ക്കാ​ഴ്ച​ക​ളാ​കു​ന്നു. ഇ​തോ​ടൊ​പ്പം ആ​തി​ഥേ​യ വി​ദ്യാ​ല​യ​ത്തി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ എ​ക്സി​ബി​ഷ​ന്‍ കാ​ല​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും ഒ​രു​പാ​ട് തി​രു​ശേ​ഷി​പ്പു​ക​ളു​ടെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​മാ​ണ് ഇ​വ​യി​ലൊ​ന്ന്. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ വി​വ​രി​ച്ചു​കൊ​ണ്ട് വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

ത​റ​യെ​ന്നും പ​റ​യെ​ന്നും ചൊ​ല്ലി​പ്പ​ഠി​ച്ച കു​ട്ടി​ക​ളി​ല്‍ പ​ല​രും പ​റ​യെ​ന്ന അ​ള​വു​പാ​ത്ര​ത്തെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് ഇ​വി​ടെ​വ​ച്ചാ​യി​രി​ക്കും. പ​റ മാ​ത്ര​മ​ല്ല, ഇ​ട​ങ്ങ​ഴി, പാ​ന, ക​ള​സ്യ എ​ന്നി​ങ്ങ​നെ പ​ഴ​യ​കാ​ല​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല​ത​രം അ​ള​വു​പാ​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ക​ള​സ്യ ത​ന്നെ മൂ​ന്നു ത​ര​ത്തി​ലു​ണ്ട്. തു​ളു​നാ​ട്ടി​ലെ കു​ടി​യാ​ന്‍​മാ​ര്‍ ജ​ന്മി​ക്ക് വാ​ര​വും പാ​ട്ട​വും അ​ള​ന്നു​ന​ല്‍​കു​ന്ന പാ​ട്ട​ക​ള​സ്യ​യാ​ണ് കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും വ​ലു​ത്. തി​രി​ച്ചു ജ​ന്മി കു​ടി​യാ​ന് സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി നെ​ല്ല​ള​ന്നു ന​ല്‍​കി​യി​രു​ന്ന​ത് ചെ​റി​യ ക​ള​സ്യ​യി​ലാ​ണ്. പേ​രി​ന് ഒ​രു ക​ള​സ്യ നെ​ല്ല് എ​ന്നു ത​ന്നെ പ​റ​യു​മ്പോ​ഴും അ​ള​വി​ല്‍ വ​ള​രെ​യേ​റെ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു എ​ന്നു സാ​രം.

അ​ടി​മ​വേ​ല​യു​ടെ കാ​ലം ന​മ്മു​ടെ നാ​ടി​നും അ​ന്യ​മാ​യി​രു​ന്നി​ല്ലെ​ന്ന​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി പ​ണി​ക്കാ​രെ​യും ഉ​ഴ​വു​കാ​ള​ക​ളെ​യു​മൊ​ക്കെ മ​ര്‍​ദി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്നു ക​ണ്ണി​ക​ള്‍ ഇ​ഴ​ചേ​ര്‍​ത്ത ചൂ​ര​ല്‍​വ​ടി​യും തൊ​ട്ട​ടു​ത്തു​ണ്ട്.

കി​ണ​റി​ലും കു​ള​ത്തി​ലും നി​ന്ന് വെ​ള്ള​മെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഏ​ത്താ​ന്‍​കൊ​ട്ട, കാ​ള​ക​ളെ​ക്കൊ​ണ്ടു നി​ല​മു​ഴാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നു​ക​വും ക​ല​പ്പ​യും, ഉ​ഴു​ത നി​ലം നി​ര​പ്പാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കോ​രി​പ്പ​ല​ക, വി​ത്ത് കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ​ത​രം സം​ഭ​ര​ണി​ക​ള്‍, പ​ത്ത​ണ​ക്കൊ​ട്ട, ഭ​സ്മ​ക്കൊ​ട്ട, ആ​ഭ​ര​ണ​പ്പെ​ട്ടി, പൂ​ക്കൂ​ട്ട, മോ​ര് ക​ട​ഞ്ഞു വെ​ണ്ണ​യെ​ടു​ക്കു​ന്ന​തി​നും തേ​ങ്ങാ​പ്പാ​ലെ​ടു​ക്കു​ന്ന​തി​നും ഇ​ടി​യ​പ്പ​മു​ണ്ടാ​ക്കു​ന്ന​തി​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും, മെ​തി​യ​ടി എ​ന്നി​ങ്ങ​നെ മ​രം കൊ​ണ്ടും ലോ​ഹം കൊ​ണ്ടും നി​ര്‍​മി​ച്ച പ​ഴ​യ​കാ​ല​ത്തെ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക​വും അ​റി​വും പ​ക​രു​ന്നു.

ഇ​രി​യ​ണ്ണി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് പ​ഴ​യ​കാ​ല സാ​ധ​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ച​ത്.