ബൈ​ക്ക് മ​റി​ഞ്ഞ് കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു
Wednesday, November 13, 2019 11:09 PM IST
കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡി​ന് കു​റു​കെ ഓ​ടി​യ നാ​യ​യെ വെ​ട്ടി​ക്ക​വെ ബൈ​ക്ക് മ​റി​ഞ്ഞ് കാ​റി​ന​ടി​യി​ൽപ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു.​ രാ​വ​ണീ​ശ്വ​രം ത​ണ്ണോ​ട്ട് കാ​ളി​യ​ങ്ങാ​ന​ത്തെ എ.​കു​ഞ്ഞി​രാ​മ​ൻ-ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​പി. വൈ​ശാ​ഖ് (24) ആ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കാ​ഞ്ഞ​ങ്ങാ​ട്-കാ​സ​ർ​ഗോ​ഡ് കെ​എ​സ്ടി​പി റോ​ഡി​ലെ ചി​ത്താ​രി​യി​ലാ​ണ് അ​പ​ക​ടം. നീ​ലേ​ശ്വ​ര​ത്ത് സി​സി​ടി​വി സ​ർ​വീ​സ് സെ​ന്‍റ​റി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. സ​ഹോ​ദ​രി: അ​ശ്വി​നി.