ക​ല​യു​ടെ ചെ​റു​പൂ​ര​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, November 13, 2019 1:35 AM IST
ഇ​രി​യ​ണ്ണി: സം​സ്ഥാ​ന ക​ലാ​മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കാ​സ​ർ​ഗോ​ഡ് ജി​ല്ല ഒ​രു​ങ്ങ​വേ കൗ​മാ​ര​ക​ല​യു​ടെ മൂ​ന്നു രാ​പ്പ​ക​ലു​ക​ൾ​ക്ക് ഇ​ന്ന് ഇ​രി​യ​ണ്ണി ഗ്രാ​മ​ത്തി​ൽ തി​രി​തെ​ളി​യും. ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്നു​മു​ത​ൽ ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ്എ​സി​ൽ ആ​രം​ഭി​ക്കു​ക.
മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​യ​ണ്ണി​യി​ൽ ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര​യും കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഫ്ലാ​ഷ്മോ​ബും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.