സൈ​ക്കി​ൾ റാ​ലി 24ന്
Wednesday, November 13, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, നെ​ഹ്റു യു​വകേ​ന്ദ്ര, കാ​സ​ർ​ഗോ​ഡ്‌ പെ​ഡ​ലേ​ഴ്സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് സൈ​ക്കി​ൾ റാ​ലി ന​ട​ത്തും. ക​ലോ​ത്സ​വ​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​ലു​പ​രി സൈ​ക്കി​ൾ യാ​ത്ര​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​ൻ കൂ​ടി​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ക​ലാ-​കാ​യി​ക സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യരം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ൽ അ​ണി​ചേ​രും. താ​ത്പ​ര്യ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ പ​ങ്കെ​ടു​ക്കാം. വൈ​കു​ന്നേ​രം മൂ​ന്നി​ന് കാ​ലി​ക്ക​ട​വ് ന​ട​ക്കാ​വി​ൽ നി​ന്ന് റാ​ലി ആ​രം​ഭി​ക്കും.