ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് 18 കൗ​ണ്ട​റു​ക​ൾ
Wednesday, November 13, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 18 കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചു 2500 പേ​ർ​ക്ക് ഒ​രേ​സ​മ​യം വി​ള​മ്പു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. 50000 സ്ക്വ​യ​ർ ഫീ​റ്റ് വ​ലി​പ്പ​ത്തി​ൽ ഭ​ക്ഷ​ണ​പ്പു​ര​യും പാ​ച​ക​പ്പു​ര​യും നി​ർ​മി​ക്കും.
പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. 8000 പേ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും എ​ട്ടു ക​റി​യും പാ​യ​സ​വും ഉ​ൾ​പ്പെ​ടെ 15,000 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും വൈ​കു​ന്നേ​രം ല​ഘു​ഭ​ക്ഷ​ണം, രാ​ത്രി 8000 പേ​ർ​ക്ക് ആ​റു ക​റി ഉ​ൾ​പ്പെ​ടെ ഊ​ണും ന​ൽ​കും.
ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് വി​ഐ​പി കൗ​ണ്ട​ർ സ​ജ്ജീ​ക​രി​ക്കും.
ഭ​ക്ഷ​ണ​ശാ​ല​യും പ​രി​സ​ര​വും പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.
ഭ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹ​ക്കീം കു​ന്നി​ൽ, എ​സ്. ഹേ​മാം​ബി​ക, പി.​വി. ജ​യ​രാ​ജ്, കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പി. ​ദി​ലീ​പ് കു​മാ​ർ, പി. ​ശ​ശി​ധ​ര​ൻ, കെ.​സി. രാ​ജ​ൻ, എം. ​അ​സൈ​നാ​ർ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, പി.​വി. സു​രേ​ഷ്, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ഇ.​എ. ബ​ക്ക​ർ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​വി. ര​മേ​ശ​ൻ, പി.​യു. രാ​ജ​ൻ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, ജി.​കെ. ഗി​രി​ജ, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, ജി.​കെ. ഗി​രീ​ഷ്, ടി.​വി. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.