വിദ്യാർഥികളുടെ വിപണിയുമായി സെ​ന്‍റ് പ​യ​സ് കോളജ്
Wednesday, November 13, 2019 1:35 AM IST
രാ​ജ​പു​രം: പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല ക​ച്ച​വ​ട​ത്തി​ലും ത​ങ്ങ​ൾ മി​ടു​ക്ക​രെ​ന്നു തെ​ളി​യി​ച്ചു രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്വ​യം സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി കോ​ള​ജി​ൽ ആ​രം​ഭി​ച്ച എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ "വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​പ​ണി' എ​ന്ന സം​രം​ഭ​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ണ്ടാ​യ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ക​ച്ച​വ​ട​ത്തി​ൽ 35,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ കു​ട്ടി​ക​ൾ വി​റ്റു. വീ​ട്ടി​ൽ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വീ​ട്ടി​ൽ നി​ർ​മി​ച്ച ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. എ​ല്ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടെ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ന​വ​സം​രം​ഭം വ​ൻ​വി​ജ​യ​മാ​യി. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മേ​രി​ക്കു​ട്ടി അ​ല​ക്സ്, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, ഇ​ഡി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി​ജി സി​റി​യ​ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.