സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ക​ലാ​ശാ​സ്ത്ര-​സാ​ഹി​ത്യ​മേ​ള ആ​രം​ഭി​ച്ചു
Wednesday, November 13, 2019 1:34 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ളി​ഫോ​ണി 2കെ19 ​എ​ന്ന പേ​രി​ൽ ക​ലാ​ശാ​സ്ത്ര-​സാ​ഹി​ത്യ​മേ​ള​യ്ക്കും ക​ര​കൗ​ശ​ല ശി​ല്പ​ശാ​ല​യ്ക്കും തു​ട​ക്ക​മാ​യി. മേ​ള​യി​ല്‍ വി​വി​ധ ത​ല​ത്തി​ലു​ള്ള പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ര്‍​ച്ച​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നി​ല്‍ സെ​മി​നാ​റു​ക​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍, ക്ലാ​സു​ക​ള്‍, പു​സ്ത​ക​മേ​ള​ക​ള്‍, ഓ​ണ്‍​ലൈ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഐ​എ​സ്ആ​ര്‍​ഒ​യെ​ക്കു​റി​ച്ചും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സെ​മി​നാ​റു​ക​ളും ച​ര്‍​ച്ചാക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ശ​രീ​ര​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​യു​ര്‍​വേ​ദ കാ​ഴ്ച​പ്പാ​ടും ആ​യു​ര്‍​വേ​ദ ചെ​ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ഗ്രാ​മ​ങ്ങ​ളു​ടെ മാ​റ്റ​ങ്ങ​ളും സ്റ്റേ​ഡി​യ​വും പ​ഴ​യ​കാ​ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ച​വി​ട്ടി​ക​ൾ, പൂ​ക്ക​ൾ, ശ​ശീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, എ​ന്നി​വ​യും പ​രി​പാ​ടി​യി​ൽ സ്ഥാ​നം​പി​ടി​ച്ചു.
പ​റ​ക്ക​ളാ​യി പി.​എ​ൻ. പ​ണി​ക്ക​ർ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ശ്രീ​ജ സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​ഫ്ഐ​സി ജ​ന​റ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മൈ​ക്കി​ൾ പെ​ർ​നി​യോ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഫി​ലി​പ്പ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു പ്ര​സാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദാ​മോ​ദ​ര​ൻ, സ്കൂ​ൾ ലീ​ഡ​ർ അ​ല​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ്‌ ക​ള​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജെ​റി​ൻ പു​ന്ന​ക്കു​ഴി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഐ​എ​സ്ആ​ർ​ഒ അ​വി​യ​ണി​ക്സ് ഡി​വി​ഷ​ൻ ഹെ​ഡ് ബേ​ബി സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സെ​ടു​ത്തു. പ​രി​പാ​ടി ഇ​ന്നു സ​മാ​പി​ക്കും.