അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന് അ​ർ​ഹി​ച്ച വി​ജ​യം
Wednesday, November 13, 2019 1:34 AM IST
കാ​ലി​ക്ക​ട​വ്: ല​ക്ഷ്യം​നേ​ടാ​ൻ എ​ത്രവേ​ണ​മെ​ങ്കി​ലും അ​ധ്വാ​നി​ക്കാ​നും എ​ന്തും ത്യ​ജി​ക്കാ​നും അ​ഖി​ല രാ​ജു​വി​ന് യാ​തൊ​രു മ​ടി​യു​മി​ല്ല. പ​രി​ശീ​ല​നം നേ​ടാ​നാ​യി മാ​ത്രം ഒ​രു ദി​വ​സം 60 കി​ലോ മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ഈ ​പെ​ൺ​കു​ട്ടി സ​ഞ്ച​രി​ക്കു​ന്ന​ത്.
പ​രി​ശീ​ല​ന​ദി​വ​സ​ങ്ങ​ളി​ൽ ചീ​മേ​നി​യി​ൽ നി​ന്ന് അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ൽ രാ​വി​ലെ 6.30ന് ​ത​ന്നെ മ​യ്യി​ച്ച​യി​ലെ കെ.​സി. ഗി​രീ​ഷി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തും.
പ​രി​ശീ​ല​നം ര​ണ്ട​ര​മ​ണി​ക്കൂ​ർ നീ​ളും വൈ​കു​ന്നേ​രം വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​നാ​യി അ​ച്ഛ​ന്‍റെ കൂ​ടെ​യെ​ത്തും.
തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​ശീ​ല​നം.
ഈ ​അ​ധ്വാ​ന​ത്തി​നു​ള്ള ഫ​ല​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ജൂ​ണി​യ​ർ വി​ഭാ​ഗം ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ് ത്രോ ​ഇ​ന​ങ്ങ​ളി​ലെ സു​വ​ർ​ണ​നേ​ട്ടം. ഷോ​ട്ട്പു​ട്ടി​ൽ ക​ഴി​ഞ്ഞ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന അ​മ​ച്വ​ർ മീ​റ്റ​ിൽ ഡി​സ്ക​സ്, ഷോ​ട്ട് എ​ന്നി​വ​യി​ലെ സ്വ​ർ​ണം, സൗ​ത്ത് സോ​ൺ മീ​റ്റി​ൽ ഡി​സ്ക​സി​ലെ സ്വ​ർ​ണം എ​ന്നി​വ​യൊ​ക്കെ അ​ഖി​ല​യു​ടെ നേ​ട്ട​ങ്ങ​ളാ​ണ്.
ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ചീ​മേ​നി കി​ണ​ർ​കു​ന്നി​ലെ രാ​ജു-​സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.