ഇവർ മേളയുടെ താരങ്ങൾ
Wednesday, November 13, 2019 1:34 AM IST
കാ​ലി​ക്ക​ട​വ്: ആ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സി​ലെ ജാ​സിം ജെ. ​റ​സാ​ഖ് വ്യ​ക്തി​ഗ​ത​ചാ​ന്പ്യ​നാ​യി. 100, 200, 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് ജാ​സിം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ സി. ​ദി​യ​യും ടി.​കെ. ആ​ഷി​ക​യും ചാ​ന്പ്യ​ൻ​പ​ട്ടം പ​ങ്കു​വ​ച്ചു. ദി​യ 100, 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണ​വും 400 മീ​റ്റ​റി​ൽ വെ​ള്ളി​യും നേ​ടി. ആ​ഷി​ക ലോം​ഗ് ജം​പ്, ഹൈ ​ജം​പ് എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും ഹ​ർ​ഡി​ൽ​സി​ൽ വെ​ള്ളി​യും നേ​ടി.
ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 200, 400, 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ എ​ട​നീ​ർ സ്വാ​മി​ജീ​സ് എ​ച്ച്എ​സ്എ​സി​ലെ വി. ​ക​ര​ണ്‍ ചാ​ന്പ്യ​നാ​യി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 100, 400, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സി​ലെ ദേ​വി​ക വി​ന​യ​രാ​ജ് ചാ​ന്പ്യ​നാ​യി. തു​ട​ർ​ച്ച​യാ​യി നാ​ലാം​വ​ർ​ഷ​മാ​ണ് ദേ​വി​ക ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.
സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 100 മീ​റ്റ​ർ,110 മീ​റ്റ​ർ ഹ​ർ​ഡി​ൽസ്, 400 മീ​റ്റ​ർ എ​ന്നി​വ​യി​ല്‍ സ്വ​ര്‍​ണം നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ലെ ഡീ​ൻ ഹാ​ര്‍​മി​സ് ബി​ജു വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി.
പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 400 മീ​റ്റ​ര്‍ ഓ​ട്ടം, ലോം​ഗ് ജം​പ്, ട്രി​പ്പി​ൾ ജം​പ് എ​ന്നീ​യി​ന​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി​യ അ​മി​ത കൃ​ഷ്ണ​ൻ വ്യ​ക്തി​ഗ​ത​ചാ​ന്പ്യ​നാ​യി.