കു​രു​ന്നു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ബാ​ല​ൻ പാ​ലാ​യി
Wednesday, November 13, 2019 1:34 AM IST
പി​ലി​ക്കോ​ട്: അ​രി​യാ​ഹാ​രം ക​ഴി​ക്കാ​തെ ഇ​ള​നീ​ർ മാ​ത്രം കു​ടി​ക്കു​ക​യും പ​യ​ർ വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ക​യും ചെ​യ്‌​തു കാ​യി​ക​മേ​ഖ​ല​യി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന ച​ന്തേ​ര​യി​ലെ പാ​ലാ​യി ബാ​ല​ൻ എ​ന്ന കു​രു​ന്നു​ക​ളു​ടെ ബാ​ലേ​ട്ട​ൻ കാ​യി​ക മേ​ള​യി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മൈ​താ​ന​ത്തി​ലെ​ങ്ങും ഓ​ടി​യെ​ത്തി.
വി​ജ​യി​ക​ൾ​ക്ക് കൈ​ക്കൊ​ടു​ത്തും ഓ​ടി​ത്ത​ള​ർ​ന്ന​വ​രെ ആ​ശ്വ​സി​പ്പി​ച്ചും ചി​ല ത​ന്ത്ര​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യും ബാ​ല​ൻ പാ​ലാ​യി മു​ഴു​വ​ൻ സ​മ​യ​വും കാ​യി​ക മേ​ള​ക്കൊ​പ്പ​മാ​യി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച ഈ ​കാ​യി​ക​താ​രം കാ​ലി​ക്ക​ട​വ് മൈ​ത​നാ​യി​ലെ പ്രി​യ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ്. മ​ക്ക​ളും കാ​യി​ക​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.