അ​ച്ഛ​ൻ നീ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ മ​ക​ൾ ക​ള​ത്തി​നു പു​റ​ത്ത്
Wednesday, November 13, 2019 1:34 AM IST
കാ​ലി​ക്ക​ട​വ്: ക​ളി​ക്ക​ള​ത്തി​ൽ പി​താ​വ് നീ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ മ​ക​ൾ ട്രാ​ക്കി​ന് പു​റ​ത്താ​യി. ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ നൂ​റു മീ​റ്റ​ർ മ​ത്സ​ര​ത്തി​ലാ​ണ് മ​ക​ൾ ക​ണ്ണീ​ര​ണി​ഞ്ഞു ഫൈ​ന​ലി​ൽ പു​റ​ത്താ​വു​ന്ന​ത് അച്ഛനു നോ​ക്കി​നി​ൽ​ക്കേ​ണ്ടിവ​ന്ന​ത്.
മേ​ള​യി​ലെ സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളു​ടെ സ്റ്റാ​ർ​ട്ട​റാ​യ ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് ഈ ​വ​ർ​ഷം ജൂ​ണി​ൽ വി​ര​മി​ച്ച ഇ.​എം. അ​ബ്ദു​ൾ ഹ​മീ​ദി​ന്‍റെ മ​ക​ൾ കോ​ട്ടി​ക്കു​ളം നൂ​റു​ൽ ഹു​ദാ സ്‌​കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഖ​ദീ​ജ​ത്ത് മി​ലാ​ഷ​യെ​യാ​ണ് അച്ഛൻ ത​ന്നെ ഫൗ​ൾ സ്റ്റാ​ർ​ട്ട് ആ​ണെ​ന്ന കാ​ര​ണ​ത്താ​ൽ മ​ത്സ​ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.
ഇ​തേ ഇ​ന​ത്തി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ ഖ​ദീ​ജ​ത്ത് മി​ലാ​ഷ മി​ക​ച്ച വേ​ഗ​ത്തി​ൽ ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തി​രു​ന്നു.
മേ​ള​യു​ടെ ക​ർ​ശ​ന​നി​യ​മം അ​ബ്ദു​ൾ ഹ​മീ​ദ് ന​ട​പ്പാ​ക്കി​യെ​ന്നു മാ​ത്ര​മേ ഉ​ള്ളു എ​ന്നുമാ​ത്രം. ക​ര​ഞ്ഞു​കൊ​ണ്ടു ക​ളം​വി​ട്ട ഖ​ദീ​ജ​ത്തി​നെ കാ​യി​ക​മേ​ള​യി​ൽ എ​ല്ലാ സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളും ക​ഴി​ഞ്ഞ​ശേ​ഷം ബേ​ക്ക​ൽ ഉ​പ​ജി​ല്ല​യു​ടെ പ​വി​ലി​യ​നി​ൽ എ​ത്തി അച്ഛൻ ആ​ശ്വ​സി​പ്പി​ച്ച​ത് എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ ന​ന​ച്ചു.