വേ​ദി​ക​ളു​ടെ എ​ണ്ണം കൂ​ട്ടി; രാ​ജാ​സും ഇ​ക്ബാ​ലും വേ​ദി​ക​ളാ​കും
Tuesday, November 12, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും അ​ജാ​നൂ​ർ ഇ​ക്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും വേ​ദി​ക​ളാ​കും.
നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന നെ​ഹ്റു കോ​ള​ജി​ലെ ര​ണ്ടുവേ​ദി​ക​ളാ​ണ് രാ​ജാ​സ് സ്കൂ​ളി​ലേ​ക്കു മാ​റ്റു​ക. പ​ട​ന്ന​ക്കാ​ട്ടെ വൈ​റ്റ്ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന വേ​ദി ഇ​ഖ്ബാ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റും. ഇ​വി​ടെ ഒ​രുവേ​ദി കൂ​ടു​ത​ലാ​യും അ​നു​വ​ദി​ക്കും. ഇ​തോ​ടെ ആ​കെ വേ​ദി​ക​ളു​ടെ എ​ണ്ണം 30 ആ​യി ഉ​യ​രും. വേ​ദി​ക​ൾ നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള അ​ന്തി​മ​തീ​രു​മാ​നം ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കാ​നാ​ണ് പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ ശ്ര​മം.