റ​വ​ന്യൂ അ​ദാ​ല​ത്ത് 30ന്
Wednesday, October 23, 2019 1:07 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ ജ​ന​റ​ൽ റ​വ​ന്യൂ സെ​ക്‌​ഷ​നു​ക​ളി​ലെ 2019 ജൂ​ലൈ 31 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​കാ​തെ ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു 30ന് ​ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഇ​നി​യൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ മേ​ല​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​താ​ണെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: 60-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ്, പ​ന്ത​ല്‍, ലൈ​റ്റ്, സൗ​ണ്ട് എ​ന്നി​വ​യ്ക്ക് ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു. ടെ​ണ്ട​ര്‍ വി​വ​ര​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.education.kerala.gov.in ലും ​ല​ഭ്യ​മാ​ണ്.