മ​ല​യോ​ര​ത്ത് തെ​രു​വു​നാ​യ വി​ള​യാ​ട്ടം
Wednesday, October 23, 2019 1:07 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ​യു​ടെ വി​ള​യാ​ട്ടം രൂ​ക്ഷ​മാ​കു​ന്നു. കൊ​ട്ടോ​ടി​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. പെ​രു​ക്ക​രോ​ട്ട് റോ​ണി ജോ​സി​ന്‍റെ മ​ക​ൾ ഐ​റി​ൻ തെ​രേ​സ​യ്ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക​ചി​കി​ത്സ​യ്ക്കു​ശേ​ഷം കു​ട്ടി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടോ​ടി സെ​ന്‍റ് ആ​ൻ​സ് പ​ള്ളി പ​രി​സ​ര​ത്തു വ​ച്ചാ​ണ് ക​ടി​യേറ്റത്. സ​ഹോ​ദ​ര​ൻ ജോ​യ​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ട് കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി​യു​ടെ കൈ​പ്പ​ത്തി​യി​ലാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ​പു​ര​ത്ത് 88 കാ​രി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു.