ഭീ​മ​ന​ടി​യി​ലെ ആ​ഴ്ച​ച്ച​ന്ത വി​പു​ലീ​ക​രി​ച്ചു
Wednesday, October 23, 2019 1:07 AM IST
ഭീ​മ​ന​ടി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ​വ​കു​പ്പ് വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ഴ്ച​ച്ച​ന്ത (കാ​ർ​ഷി​ക​വി​പ​ണി)​ കൂ​ടു​ത​ൽ വി​പു​ല​മാ​യരീ​തി​യി​ൽ ഇ​ന്നുമു​ത​ൽ ഭീ​മ​ന​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും.
ഈ ​ആ​ഴ്ച​ച്ച​ന്ത കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​ല ന​ൽ​കി സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ പൊ​തു​വി​പ​ണി​യെ​ക്കാ​ൾ കു​റ​ഞ്ഞ​വി​ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്നു​ള്ള​താ​ണ് ച​ന്ത​യു​ടെ ആ​ക​ർ​ഷ​ണം.
വി​ഷ​ര​ഹി​ത​മാ​യ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന പ​ച്ച​ക്ക​റി​ക​ളാ​യ ഉ​രു​ള​ക്കി​ഴ​ങ്ങ്, ക്യാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, വെ​ളു​ത്തു​ള്ളി, ത​ക്കാ​ളി, സ​വാ​ള, ചെ​റി​യു​ള്ളി, ബീ​ൻ​സ്, കൊ​ത്ത​വ​ര, ചെ​റു​നാ​ര​ങ്ങ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും കു​റ​ഞ്ഞ​വി​ല​യ്ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​നുപു​റ​മെ ക​റി​പ്പൊ​ടി​ക​ൾ, അ​ച്ചാ​റു​ക​ൾ, കൊ​ണ്ടാ​ട്ട​ങ്ങ​ൾ, വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കി​യ കേ​ക്കു​ക​ൾ, പി​രി​വ​ട, കു​ഴ​ല​പ്പം, അ​ച്ച​പ്പം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും ച​ന്ത​യി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ നാ​ട​ൻ തൈ​ര്, നെ​യ്യ്, തേ​ൻ, ചെ​റു​തേ​ൻ തു​ട​ങ്ങി​യ​വ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ച​ന്ത​യി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്.
ക​ർ​ഷ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങു​ന്ന ഈ ​സം​രം​ഭ​വു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​പ​ണി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ല​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ അ​റി​യി​ച്ചു.