കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നട്ടംതിരിഞ്ഞു മ​ല​യോ​രം
Wednesday, October 23, 2019 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം നി​മി​ത്തം കൃ​ഷി നി​ര്‍​ത്തി​യ ക​ര്‍​ഷ​ക​ര്‍ വ​രെ​യു​ണ്ട്. വ​നാ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് എ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രെ ബാ​ധി​ച്ചി​രി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്മാ​ല-​പാ​റ​ക്കോ​ല്‍ പാ​ട​ശേ​ഖ​ര​ത്തു പ​ന്നി​ക​ളി​റ​ങ്ങി നാ​ശം വി​ത​ച്ചി​രു​ന്നു. പ്ര​ള​യം വ​രു​ത്തി​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​വി​ധ​ത്തി​ല്‍ ക​ര​ക​യ​റിവ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ന്നി​ക​ള്‍ എ​ത്തി നെ​ല്‍​ക്കൃ​ഷി ന​ശി​പ്പി​ച്ച​ത്.
മ​ല​യോ​ര​ത്തെ ആ​ന​മ​ഞ്ഞ​ള്‍, ചു​ള്ളി, പു​ല്ലൊ​ടി, മ​രു​തോം, കോ​ട്ട​ഞ്ചേ​രി, ദ​ര്‍​ഘാ​സ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ട​വി​ള​ക​ള്‍ ഒ​ന്നും ല​ഭി​ക്കാ​റി​ല്ല. കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ള്‍ എ​ല്ലാം കു​ത്തി​മ​റി​ക്കും. കൃ​ഷി​ക്ക് മാ​ത്ര​മ​ല്ല ഇ​പ്പോ​ള്‍ മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍.
ആ​ന​മ​ഞ്ഞ​ളി​ലെ കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ന്‍ ജോ​സ് മാ​ട​ത്താ​നി​യു​ടെ ജീ​വ​ന്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ലാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ര്‍ പ​രി​ക്കേ​റ്റു ക​ഴി​യു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് മ​ല​യോ​ര​ത്ത് നി​ത്യ​സം​ഭ​വ​മാ​ണ്. മാ​ലോം, കൊ​ന്ന​ക്കാ​ട്, പു​ന്ന​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ കാ​ട്ടു​പ​ന്നി കു​ത്തി​മ​റി​ച്ച​തും പെ​രു​മ്പ​ട്ട​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യെ പ​ന്നി കു​ത്തി​മു​റി​വേ​ല്‍​പ്പി​ച്ച​തും അ​ടു​ത്തി​ടെ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ്.
കാ​ട്ടു​പ​ന്നി മാ​ത്ര​മ​ല്ല ആ​ന​യും കാ​ട്ടു​പോ​ത്തും വാ​ന​ര​പ്പ​ട​യും മ​യി​ലു​മൊ​ക്കെ കൂ​ട്ട​മാ​യെ​ത്തി വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​തി​വാ​ണ്.
വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് കാ​ട്ടു​മൃ​ങ്ങ​ള്‍ പു​റ​ത്തേ​ക്കു ക​ട​ക്കാ​തി​രി​ക്കാ​ന്‍ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ശ​ക്ത​മാ​യ ആ​ക്ഷേ​പം നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചാ​ല്‍ നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് കി​ട്ടു​ന്ന​തെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.
കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മി​ല്ലെ​ന്ന​താ​ണ് സ​ത്യം. കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചാ​ല്‍ അ​വ​യെ കൊ​ല്ലാ​ന്‍ അ​നു​മ​തി ചോ​ദി​ച്ചു വ​നം​വ​കു​പ്പി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്ക​ണം. അ​നു​വാ​ദം കി​ട്ടി​യാ​ല്‍ കൃ​ഷി ന​ശി​പ്പി​ച്ച പ​ന്നി ആ​ണോ പെ​ണ്ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.
പെ​ണ്ണാ​ണെ​ങ്കി​ല്‍ അ​ത് ഗ​ര്‍​ഭി​ണി​യാ​ണെ​ല്‍ കൊ​ല്ല​രു​ത്. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ​ന്നി​ക​ളെ കൊ​ല്ല​രു​ത്. ഇ​ങ്ങ​നെ ഒ​രി​ക്ക​ലും ന​ട​പ്പാ​ക്കാ​നാ​വാ​ത്ത​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്.
അ​തി​നാ​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി​യെ​ങ്കി​ലും ത​ര​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. വി​ല​ത്ത​ക​ർ​ച്ച​യി​ലും ഉ​ത്പാ​ദ​ന​ക്കു​റ​വി​ലും മോ​ശം കാ​ലാ​വ​സ്ഥ​യി​ലും ന​ട്ടംതി​രി​യു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യിത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യ​വും.