പോ​ഷ​ക​ാഹാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നടത്തി
Wednesday, October 23, 2019 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ക​ഹാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് സി. ​ഫി​ലി​പ്പ് ക്ലാ​സെ​ടു​ത്തു. ആ​ഹാ​ര​ക്ര​മ​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു.

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത്ത്, മാ​നേ​ജ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.