സം​സ്ഥാ​ന ജൂ​ണി​യ​ർ ക​ബ​ഡി: ശി​വ​പ്രി​യ കേ​ര​ള ടീ​മി​ൽ
Tuesday, October 22, 2019 1:59 AM IST
മാ​ലോം: ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ സോ​ണ​ൽ ഗെ​യിം​സ് മ​ത്സ​ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ശി​വ​പ്രി​യ സാ​ജ​ന് കേ​ര​ള ടീ​മി​ലേ​ക്ക് സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ചു. സം​സ്ഥാ​ന ജൂ​ണി​യ​ർ ഗേ​ൾ​സ് ക​ബ​ഡി ടീ​മി​ലേ​ക്കാ​ണ് സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്. പു​ഞ്ച​യി​ലെ സാ​ജ​ൻ-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ചേ​ച്ചി ശി​വ​ന്യ​യും ജി​ല്ലാ ക​ബ​ഡി ടീ​മി​ൽ അം​ഗ​മാ​ണ്. കാ​യി​കാ​ധ്യാ​പ​ക​രാ​യ സോ​ജ​ൻ ഫി​ലി​പ്പും ധ​ന്യ ബാ​ബു​വു​മാ​ണ് പ​രി​ശീ​ല​ക​ർ.