സ്കൂൾ മേളകൾ അരങ്ങ് തകർക്കുന്നു
Tuesday, October 22, 2019 1:59 AM IST
ഉ​ദു​മ: ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ഇ​ന്ന് ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള, ഐ​ടി മേ​ള, ശാ​സ്ത്ര​മേ​ള എ​ന്നി​വ ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള ബാ​ര ജി​എ​ച്ച്എ​സി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള ബേ​ക്ക​ൽ ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 2000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ്ര​ധാ​ന​വേ​ദി​യാ​യ ഉ​ദു​മ ഗ​വ. സ്കൂ​ളി​ൽ സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ അ​നി​ത ക​രു​ൺ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​കെ. സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചീ​മേ​നി: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ക​യ്യൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ തു​ട​ങ്ങി. ആ​ദ്യ​ദി​ന​ത്തി​ൽ ഏ​ഴ് വേ​ദി​ക​ളി​ലാ​യി എ​ൽ​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, യു​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ക​ഥാ​ര​ച​ന​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ല​യാ​ളം ഉ​പ​ന്യാ​സ​ര​ച​ന​യു​മാ​ണ് ന​ട​ന്ന​ത്‌. നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 13 വേ​ദി​ക​ളി​ലാ​യി സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 24, 25, 26 തീ​യ​തി​ക​ളി​ലാ​ണ് വി​വി​ധ വേ​ദി​ക​ളി​ൽ സ്റ്റേ​ജി​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.
രാ​ജ​പു​രം: ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ 25 വ​രെ രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ൽ ന​ട​ക്കും. 82 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 1500ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കം​കു​റി​ച്ച് ഇ​ന്നു രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് മു​ന്‍ ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളാ​യ കെ.​യു. അ​ഷ്‌​ക​ര്‍, ന​ന്ദി​നി, ആ​തി​ദ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പം തെ​ളി​​ച്ച് ദീ​പ​ശി​ഖാ പ്ര​യാ​ണം ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 12 ഓ​ടെ ചു​ള്ളി​ക്ക​ര​യി​ല്‍ ദീ​പ​ശി​ഖാ​പ്ര​യാ​ണ​ത്തെ രാ​ജ​പു​രം സ്‌​കൂ​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍ ചേ​ര്‍​ന്നു സ്വീ​ക​രി​ച്ച് സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​സ്‌​കൂ​ളി​ല്‍ നി​ന്ന് ഗ്രൗ​ണ്ടി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ക്കും.

തു​ട​ര്‍​ന്ന് എ​ഇ​ഒ പി.​വി. ജ​യ​രാ​ജ് കാ​യി​ക​മേ​ള പ​താ​ക​യും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ സ്കൂ​ൾ പ​താ​ക​യും ഉ​യ​ര്‍​ത്തും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ഘോ​ഷ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, സ​ന്തോ​ഷ് ജോ​സ​ഫ്, സി.​ജെ. ഫി​ലോ​മി​ന, ഒ.​ജെ. മ​ത്താ​യി, ജെ​യി​ന്‍ പി. ​വ​ര്‍​ഗീ​സ്, ലൂ​ക്കോ​സ് മാ​ത്യു, ജ​യിം​സ് ജേ​ക്ക​ബ്, ബൈ​ജു കെ. ​സ്റ്റീ​ഫ​ന്‍, ഷി​ജു പി. ​ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
മ​ടി​ക്കൈ:​ ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം 26, 28 29, 30, 31 തീ​യ​തി​ക​ളി​ൽ മ​ടി​ക്കൈ സെ​ക്ക​ൻ​ഡ് ജി​വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും.

വേ​ദി​യു​ടെ കാ​ൽ​നാ​ട്ടു ക​ർ​മം സ​ബ്ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ശ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ സു​രേ​ഷ് കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ വി. ​ശ​ശി, കെ.​എം. ഷാ​ജി, ബി. ​ബാ​ല​ൻ പ്ര​മീ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.