ന​ന്മ​ഹൃ​ദ​യ​ങ്ങ​ൾ ഒ​രു​മി​ച്ചു; ഹ​ർ​ഷി​ത്ത് വീ​ണ്ടും ശ​ബ്ദ​ലോ​ക​ത്തേ​ക്ക്
Monday, October 21, 2019 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ശ്ര​വ​ണ​സ​ഹാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ബാ​റ്റ​റി വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ശ​ബ്ദ ലോ​ക​ത്തു ക​ഴി​യു​ന്ന പെ​രി​യ ആ​യം​പാ​റ​യി​ലെ ഹ​ർ​ഷി​ത്തി​ന് വാ​ട്സാ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ശ​ബ്ദം തി​രി​ച്ചു​കി​ട്ടും.
സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഗ​ണേ​ശ​ന്‍റെ​യും ര​മ്യ​യു​ടെ​യും മൂ​ത്ത​മ​ക​ൻ നാ​ലു വ​യ​സു​ള്ള ഹ​ർ​ഷി​ത്തി​ന് ജ​ന്മ​നാ കേ​ൾ​വി ശ​ക്തി ഇ​ല്ല. സ​ർ​ക്കാ​രി​ന്‍റെ ശ്രു​തി​ത​രം​ഗം പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു വ​ർ​ഷം മു​മ്പാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​ത്. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച കോ​ക്ലി​യാ​ർ ഇം​പ്ലാ​ന്‍റ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ന​ഴ്സ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഹ​ർ​ഷി​ത് പ്ര​കൃ​തി​യു​ടെ താ​ളം തി​രി​ച്ച​റി​യു​ന്ന​ത്.
ര​ണ്ടാ​ഴ്ച​യാ​യി ഉ​പ​ക​ര​ണ​ത്തി​ലെ മൂ​ന്നു ബാ​റ്റ​റി​യും ഒ​ന്നി​ച്ചു ത​ക​രാ​റി​ലാ​യ​തു മൂ​ലം പാ​വ​പ്പെ​ട്ട കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം കെ. ​ബാ​ബു​വും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ പി​എ എ. ​വേ​ണു​ഗോ​പാ​ല​നും കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വേ​ണു​ഗോ​പാ​ല​ൻ പു​തി​യ​പു​ര​യി​ലു​മാ​ണ് ത​ണ​ൽ, കാ​ഞ്ഞ​ങ്ങാ​ട് ലൈ​വ് എ​ന്നീ വാ​ട്സാ​പ് ഗ്രൂ​പ്പി​ക​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വാ​ട്സാ​പ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ ഒ​റ്റ​ദി​വ​സം കൊ​ണ്ട് 30,000 രൂ​പ സ​മാ​ഹ​രി​ച്ച​തോ​ടെ ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി ൽ ​ഹ​ർ​ഷി​ത്തി​ന് ന​ഷ്ട​മാ​യ ശ​ബ്ദം തി​രി​ച്ചു​കി​ട്ടും.
ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഹ​ർ​ഷി​ത്തി​ന്‍റെ അ​ച്ഛ​ൻ ഗ​ണേ​ശ​ന് തു​ക കൈ​മാ​റി. ഗ്രൂ​പ്പ് അ​ഡ്മി​ൻ കെ. ​ബാ​ബു, ബാ​ബു പു​തി​യ​പു​ര​യി​ൽ, കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.