മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വീ​ഡി​യോ റി​ക്കാർ​ഡിം​ഗ്
Sunday, October 20, 2019 1:07 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് വീ​ഡി​യോ റിക്കാർഡിം​ഗ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ അ​ല്ലാ​ത്ത എ​ല്ലാ​വ​രും മ​ണ്ഡ​ലം വി​ട്ടു പോ​കേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​ദ്യം, പ​ണം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ഹൊ​സ്ദു​ര്‍​ഗ്, കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നി​രീ​ക്ഷ​ണം തു​ട​രും.
11 രേ​ഖ​ക​ളി​ൽ ഒ​ന്ന്

ഹാ​ജ​രാ​ക്കി വോ​ട്ട് ചെ​യ്യാം

വോ​ട്ടു​ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തു​ന്ന വോ​ട്ട​ര്‍​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച 11 രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നോ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. പാ​സ്പോ​ര്‍​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ഫോ​ട്ടോ പ​തി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന- പ​ബ്ലി​ക് സെ​ക്ട​ര്‍ അ​ണ്ട​ര്‍​ടേ​ക്കിം​ഗ്,പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ബാ​ങ്കോ പോ​സ്റ്റ് ഓ​ഫീ​സോ ന​ല്‍​കി​യ ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക് (കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റേ​ത് ഒ​ഴി​കെ) പാ​ന്‍​കാ​ര്‍​ഡ്, നാ​ഷ​ണ​ല്‍ പോ​പ്പു​ലേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ പ്ര​കാ​രം ആ​ര്‍​ജി​ഐ ന​ല്‍​കി​യ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ല്‍ കാ​ര്‍​ഡ്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ​ഇ​ന്‍​ഷു​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ന്‍​ഷ​ന്‍ രേ​ഖ, എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് ഈ 11 ​രേ​ഖ​ക​ള്‍.

മൊ​ബൈ​ലും ഇ​ല​ക്‌​ട്രോ​ണി​ക് സാ​മ​ഗ്രി​ക​ളും അ​നു​വ​ദി​ക്കി​ല്ല

​പോ​ളി​ങ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ൽ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണും മ​റ്റ് ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും കൊ​ണ്ടു​വ​ര​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നി​ര്‍​ദേ​ശം ലം​ഘി​ച്ച് ആ​രെ​ങ്കി​ലും ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നാ​ല്‍ ബൂ​ത്തി​ന്‍റെ ചു​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ പി​ടി​ച്ചെ​ടു​ക്കും.

വോ​ട്ട​ര്‍​മാ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച വ്യ​ക്തി​ക​ള്‍​ക്കും മാ​ത്ര​മേ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്ക​ക​ത്ത് പ്ര​വേ​ശ​ന​മു​ള്ളൂ. ഈ ​പ​രി​ധി​ക്ക​ക​ത്തേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടി​ല്ല. ഈ ​പ​രി​ധി​ക്കു​ള്ളി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യും അ​നു​വ​ദി​ക്കി​ല്ല.

പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 200 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പാ​ടി​ല്ല. 200 മീ​റ്റ​ർ പ​രി​ധി​ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പൊ​തു​സ്ഥ​ല​ത്ത് സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ​യോ പാ​ര്‍​ട്ടി​യു​ടെ​യോ ചി​ഹ്ന​മോ കൊ​ടി​യോ തോ​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്ക​രു​ത്. വോ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ സ​ഹാ​യി​യെ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ഹാ​യി​യു​ടെ വ​ല​ത് ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തും.

സ​ഹാ​യി​യാ​യി വ​രു​ന്ന​വ​ര്‍ സ്വ​ന്തം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്യൂ ​പാ​ലി​ക്ക​ണം. ഒ​രാ​ളെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ടെ സ​ഹാ​യി​യാ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​കം ക്യൂ ​പാ​ലി​ക്കേ​ണ്ട​തി​ല്ല. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​റ് ക​ഴി​ഞ്ഞും വോ​ട്ടെ​ടു​പ്പ് നീ​ണ്ടാ​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഒ​പ്പി​ട്ട ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്യും. ടോ​ക്ക​ണ്‍ കൈ​പ്പ​റ്റി​യ വോ​ട്ട​ര്‍​മാ​ര്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ പോ​ളിം​ഗ് ബൂ​ത്ത് വി​ട്ടു​പോ​കാ​ന്‍ പാ​ടു​ള്ളൂ.

ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ ത​യാ​റാ​യി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ നി​യ​മി​ച്ചു.

വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍ താ​ഴെ കാ​ണി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. കു​ഞ്ച​ത്തൂ​ര്‍-7559873387, ഹൊ​സ​ബെ​ട്ടു-9746878292, വൊ​ര്‍​ക്കാ​ടി-9544349167, കോ​ട്‌​ല​മോ​ഗ​ര് -9481 562313, ക​ട​മ്പാ​ര്‍-8943274380, മീ​ഞ്ച-9447197670, ഉ​പ്പ​ള-9946804286, 8073991369, ഇ​ച്ചി​ല​ങ്കോ​ട്-9633276670, പൈ​വ​ളി​ഗെ-9539438326, ക​യ്യാ​ര്‍-9539816360,ബാ​യാ​ര്‍-9946620328, ബം​ബ്രാ​ണ-9496862025, കോ​യി​പ്പാ​ടി-9188621986, ബാ​ഡൂ​ര്‍-9656044114, എ​ട​നാ​ട്-9562626466, എ​ന്‍​മ​ക​ജെ-9562863188, ഷേ​ണി-9562863188, പ​ഡ്രെ-8547692813.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് 9.30 ന​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം

തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന് രാ​വി​ലെ 9.30 ന​കം പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള അ​വ​സാ​ന ഘ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ രാ​വി​ലെ 9.30 ന് ​സ്‌​കൂ​ളി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ന​ല്‍​കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി​യ​ശേ​ഷം രാ​വി​ലെ 11 മ​ണി​ക്ക​കം അ​വ​ര​വ​ര്‍​ക്ക് നി​ർ​ദേ​ശി​ച്ച വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ​ണം.

മോ​ക്ക് പോ​ളിം​ഗ് രാ​വി​ലെ 5.30 ന്

​പോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് 90 മി​നിറ്റ് മു​മ്പ് മോ​ക്ക് പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 5.30 ന് ​ആ​യി​രി​ക്കും മോ​ക്ക് പോ​ളിം​ഗ്. മോ​ക്ക് പോ​ളിം​ഗി​ന് ഹാ​ജ​രാ​കേ​ണ്ട പോ​ളിം​ഗ് എ​ജ​ന്റു​മാ​ര്‍ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ബൂ​ത്തു​ക​ളി​ല്‍ എ​ത്ത​ണം.

കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും

ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു​വ​രെ കാ​സ​ര്‍​ഗോ​ഡ്-​മ​ഞ്ചേ​ശ്വ​രം ദേ​ശീ​യ പാ​ത​യി​ല്‍ ഉ​പ്പ​ള​യ്ക്ക് സ​മീ​പം കൈ​ക്ക​മ്പ ജം​ഗ്ഷ​നി​ല്‍ നി​ന്നും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും.