കേൾക്കുന്നില്ലേ.... ! ശ​ബ്ദമ​ലി​നീ​ക​ര​ണം: കേ​ള്‍​വി ത​ക​രാ​റു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; രാജ്യത്ത് ആദ്യമായി വി​ശ​ദ​മാ​യ പ​ഠ​നത്തിനൊരുങ്ങി ജില്ല
Friday, October 18, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: നി​ശ്ചി​ത പ​രി​ധി​ക്ക​പ്പു​റ​മു​ള്ള ശ​ബ്ദ​ങ്ങ​ള്‍ നി​ര​ന്ത​രം കേ​ള്‍​ക്കു​ന്ന​തു മൂ​ലം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​കി​ച്ചും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ കേ​ള്‍​വി​ത​ക​രാ​റു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു നാ​ഷ​ണ​ല്‍ ഇ​നീ​ഷ്യേ​റ്റീ​വ് ഫോ​ര്‍ സേ​ഫ് സൗ​ണ്ട് (എ​ന്‍​ഐ​എ​സ്എ​സ്) ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി. ജോ​ണ്‍ പ​ണി​ക്ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ലോ​ക​ത്തുത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ബ്ദ​മ​ലി​നീ​ക​ര​ണം ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ല്‍ ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ജ​ന​ങ്ങ​ള്‍ ഇ​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​ര​ല്ലെ​ന്ന് ഡോ. ​സി. ജോ​ണ്‍ പ​ണി​ക്ക​ര്‍ പ​റ​ഞ്ഞു. വ്യാ​വ​സാ​യി​ക​മേ​ഖ​ല​ക​ളി​ല്‍ ത​ന്നെ അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ​പ​രി​ധി 75 ഡെ​സി​ബെ​ല്‍ ആ​ണെ​ന്നി​രി​ക്കെ 115 ഡെ​സി​ബെ​ലി​ന് മു​ക​ളി​ലു​ള്ള ഹോ​ണു​ക​ളാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സം​സാ​ര​ത്തി​നി​ട​യി​ല്‍ 45 മു​ത​ല്‍ 50 ഡെ​സി​ബെ​ല്‍ വ​രെ​യാ​ണ്.

മ​ണി​ക്കൂ​റു​ക​ളോ​ളം 75 ഡെ​സി​ബെ​ലി​ന് കൂ​ടു​ത​ലു​ള്ള ശ​ബ്ദം കേ​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. പ​രി​ധി​ക്ക​പ്പു​റ​മു​ള്ള ശ​ബ്ദം കേ​ള്‍​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ല്‍ സ്‌​ട്രെ​സ് ഹോ​ര്‍​മോ​ണു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ര​ക്ത​സ​മ്മ​ര്‍​ദം, അ​സി​ഡി​റ്റി, ഉ​റ​ക്ക​ക്കു​റ​വ് തു​ട​ങ്ങി​യ​വ​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. ഇ​ത് ക്ര​മേ​ണ ഹൃ​ദ​്​രോ​ഗ​ങ്ങ​ള്‍, സ്‌​ട്രോ​ക്ക് തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും.

ദി​വ​സേ​ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ലൗ​ഡ് സ്പീ​ക്ക​റും മ​റ്റും വ​ഴി വ്യാ​പ​ക​മാ​യ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ത് കു​ട്ടി​ക​ള​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ വ​ള​രെ​യ​ധി​കം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും മെ​ഡി​ക്ക​ല്‍ ക്യാം​പു​ക​ളും ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ ഇ​ന്ത്യ​ന്‍ പീ​ഡി​യാ​ട്രി​ക് അ​ക്കാ​ദ​മി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. പ​ദ്മ​നാ​ഭ​ന്‍, എ​ന്‍​ഐ​എ​സ്എ​സ് ഗ​വേ​ഷ​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ. ​വി​ജ​യ​നാ​ഥ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ​ഠ​നം

ശ​ബ്ദ മ​ലി​നീ​ക​ര​ണം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് എ​ന്‍​ഐ​എ​സ്എ​സ് പ​ഠ​നം ന​ട​ത്തും. ന​ഗ​ര​ങ്ങ​ളി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, ട്രാ​ഫി​ക് പോ​ലീ​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ക. രാ​ജ്യ​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​ഠ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഡോ. ​സി. ജോ​ണ്‍ പ​ണി​ക്ക​ര്‍ പ​റ​ഞ്ഞു.

ഇ​യ​ര്‍​ഫോ​ണ്‍ ഉ​പ​യോ​ഗം അ​പ​ക​ട​ക​രം

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​യ​ര്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഡോ. ​സി. ജോ​ണ്‍ പ​ണി​ക്ക​ര്‍ പ​റ​യു​ന്നു. ഇ​യ​ര്‍​ഫോ​ണി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ക്കു​ന്ന​തും മ്യൂ​സി​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തും സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും. 75 ഡെ​സി​ബെ​ല്‍ വ​രെ ഇ​യ​ര്‍ ഫോ​ണി​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തേ​ക്ക് ശ​ബ്ദം കേ​ള്‍​ക്കു​ന്ന​ത് കു​ഴ​പ്പ​മി​ല്ലെ​ങ്കി​ലും 50 ഡെ​സി​ബെ​ലി​ന് മു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്ര​ശ്‌​ന​മു​ണ്ടാ​ക്കും.

ഭാ​ഗി​ക കേ​ള്‍​വി ത​ക​രാ​റു​മാ​യി ഡോ​ക്ട​ര്‍​മാ​രെ സ​മീ​പി​ക്കു​ന്ന​വ​ര്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യും ഇ​ത് മാ​റി​യ ശീ​ല​ങ്ങ​ളു​ടെ ഫ​ല​മാ​യി ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ള്‍​വി​ത്ത​ക​രാ​റു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ അ​ത് മാ​റ്റി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കും.

ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ കേ​ള്‍​വി സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​വെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ഇ​തി​നാ​യി സൗ​ജ​ന്യ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് സൗ​ക​ര്യ​മു​ണ്ടെ​ന്നും ഇ​ത് എ​ല്ലാ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.