വി​ദ്യാ​ര്‍​ഥി​യെ ഇ​ല​ക്ട്രി​ക് വ​യ​ര്‍ കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി; പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്
Monday, October 14, 2019 1:49 AM IST
ബ​ദി​യ​ടു​ക്ക: ക്ലാ​സി​ല്‍ ബ​ഹ​ളം​വ​ച്ചു എ​ന്നാ​രോ​പി​ച്ചു പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ ഇ​ല​ക്ട്രി​ക് വ​യ​ര്‍ കൊ​ണ്ട് അ​ടി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ധ​ര്‍​മ​ത്ത​ടു​ക്ക ദു​ര്‍​ഗ പ​ര​മേ​ശ്വ​രി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​പ്ര​കാ​രം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ രാ​മ​ച​ന്ദ്ര​ഭ​ട്ടി​നെ​തി​രെ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ക്ലാ​സ് മു​റി​യി​ല്‍ ബ​ഹ​ളം​വ​ച്ചു എ​ന്നാ​രോ​പി​ച്ച് ഇം​തി​യാ​സി​നെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ല​ക്ട്രി​ക് വ​യ​ര്‍ കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.