കാ​ര്‍ 40 അ​ടി താ​ഴ്ച​യി​ല്‍ വീ​ഴ്ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന് പ​രു​ക്കേ​റ്റ സം​ഭ​വം; ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സ്
Monday, October 14, 2019 1:49 AM IST
ആ​ദൂ​ര്‍: കാ​ര്‍ 40 അ​ടി താ​ഴ്ച​യി​ല്‍ വീ​ഴ്ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​അ​ഡൂ​ര്‍ പ​ള്ള​ങ്കോ​ട്ടെ സ​ത്താ​റി​ന്‍റെ(19) പ​രാ​തി​യി​ല്‍ മ​നാ​ഫി​നെ​തി​രേ​യാ​ണ് ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് പ​ള്ള​ങ്കോ​ട്ടാ​ണ് സം​ഭ​വം. സ​ത്താ​ര്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ര്‍ പ​ള്ള​ങ്കോ​ട്ടെ​ത്തി​യ​പ്പോ​ള്‍ മ​നാ​ഫ് ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ സ​ത്താ​റി​ന്‍റെ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ത്താ​റി​ന്‍റെ കാ​ര്‍ 40 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ത്താ​ര്‍ ചെ​ങ്ക​ള​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ണ​ല്‍​ക്ക​ട​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. സ​ത്താ​റി​നെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​നാ​ഫ് ബോ​ധ​പൂ​ര്‍​വം അ​പ​ക​ടം വ​രു​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
സ​ത്താ​റി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ കാ​ര്‍ പോ​ലീ​സ് പി​ന്നീ​ട് കു​ണ്ടാ​റി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.