സാ​ലി​മോ​ന്‍-ജ്യോ​തി ദ​മ്പ​തി​ക​ള്‍ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക: ഷാ​ഹി​ദ ക​മാ​ല്‍
Monday, October 14, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ കൊ​ന്നു പു​ഴ​യി​ല്‍ കെ​ട്ടി​താ​ഴ്ത്തി​യ​തോ​ടെ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളെ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ഷാ​ഹി​ദ​യു​ടെ നാ​ടാ​യ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സ്ത്രീ. ​ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളെ ഇ​പ്പോ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് സാ​ലി​മോ​ൻ ജോ​സ​ഫ്- ജ്യോ​തി ദ​മ്പ​തി​ക​ളാ​ണ്. സ്വാ​ര്‍​ഥ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കും വ്യ​ക്തി​പ​ര​മാ​യ സ​ന്തോ​ഷ​ത്തി​നും സ്വ​ന്തം മ​ക്ക​ളെ കൊ​ല്ലു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധി​ച്ചു​വ​രി​ക​യാ​ണ്. അ​വി​ടെ​യാ​ണ് ഒ​രു ര​ക്ത​ബ​ന്ധ​വു​മി​ല്ലാ​ത്ത ര​ണ്ടു കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സ്വ​മേ​ധ​യാ ഈ ​ദ​മ്പ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും ഇ​ത് മാ​തൃ​കാ​പ​ര​വും അ​ഭി​ന​ന്ദ​നീ​യ​വു​മാ​ണ്. കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ അ​മ്മ​യെ പ​റ്റി മോ​ശം ചി​ത്ര​മാ​ണ് പി​താ​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ത് മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നും സാ​ലി-​ജ്യോ​തി ദ​മ്പ​തി​ക​ള്‍ ക​മ്മീ​ഷ​നോ​ട് പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​റ​പ്പു​കൊ​ടു​ത്തു.
കു​ട്ടി​ക​ളെ അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ നാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പ​ഠ​നം തു​ട​രു​ന്ന​ത​ട​ക്കം ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടു ന​ല്‍​കു​മെ​ന്നും ഷാ​ഹി​ദാ ക​മാ​ല്‍ പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.