പ്രതിഷേധ കനലായി കണ്ണീർച്ചങ്ങല
Monday, October 14, 2019 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്ന​ദാ​താ​വാ​യ ക​ർ​ഷ​ക​ർ നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും അ​വ​രു​ടെ അ​തി​ജീ​വ​നം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും വി​ളി​ച്ചോ​തി ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ന്ന ക​ർ​ഷ​ക ക​ണ്ണീ​ർ​ച്ച​ങ്ങ​ല​യി​ൽ അ​ണി​ചേ​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ.

കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​രും കാ​ർ​ഷി​ക​വൃ​ത്തി ഇ​ളം​ത​ല​മു​റ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്ര​തീ​ക​മാ​യി പാ​ള​ത്തൊ​പ്പി ധ​രി​ച്ച് തൂ​ന്പ​യും അ​രി​വാ​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ർ​ഷ​ക​രും അ​ക​ന്പ​ടി​ചേ​ർ​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വി​ല​ത്ത​ക​ർ​ച്ച​യും ദു​രി​ത​ത്തി​ലാ​ക്കി​യ ക​ർ​ഷ​ക​ജീ​വി​ത​ങ്ങ​ളെ ച​വി​ട്ടി അ​ര​ച്ചു​കൊ​ണ്ട് വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ള​യാ​ടു​മ്പോ​ൾ ക​ർ​ഷ​ക​ന്‍റെ ര​ക്ഷ​ക്ക് ഇ​വി​ടെ ആ​രും ഇ​ല്ലാ​താ​കു​ന്നു.

ഒ​രു കാ​ല​ത്ത് പ്ര​തി​സ​ന്ധി​ക​ളോ​ട് പ​ട​പൊ​രു​തി നാ​ട്ടി​ൽ പ​ട്ടി​ണി മാ​റ്റു​ക​യും നാ​ടി​നെ സ​മൃ​ദ്ധി​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തു​ക​യും ചെ​യ്ത ക​ർ​ഷ​ക​ർ ഇ​ന്ന് ഉ​പ​ജി​വി​ത​ത്തി​നാ​യി മ​റ്റു​തൊ​ഴി​ലു​ക​ൾ തേ​ടി അ​ല​യു​ക​യാ​ണ്. കാ​ർ​ഷി​ക രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ ക​ർ​ഷ​ക​നു വേ​ണ്ടി നി​ല​പാ​ടെ​ടു​ക്കു​വാ​ൻ ന​മ്മു​ടെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​യാ​റാ​കാ​ത്ത​വേ​ള​യി​ലാ​ണ് ത​ള​ർ​ന്ന ക​ർ​ഷ​ക​ന് കൈ​ത്താ​ങ്ങേ​കാ​ൻ ക​ണ്ണീ​ർ​ച്ച​ങ്ങ​ല തീ​ർ​ത്ത​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ ആ​ന​മ​തി​ലോ സൗ​രോ​ർ​ജ​വേ​ലി​യോ സ്ഥാ​പി​ക്കു​ക, കാ​ർ​ഷി​ക-​വി​ദ്യാ​ഭ്യാ​സ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, റ​ബ​റി​നും ഇ​ത​ര കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും സ​ബ്സി​ഡി ന​ൽ​കു​ക, ക​ർ​ഷ​ക​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​റ​ഞ്ഞ​ത് 5000 രൂ​പ​യെ​ങ്കി​ലും പെ​ൻ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ക, കാ​ർ​ഷി​ക ജോ​ലി​ക​ൾ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ടു​ത്തി സ്വ​ന്തം പ​റ​ന്പി​ൽ പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ന് 100 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ വേ​ത​നം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.
ചി​റ്റാ​രി​ക്കാ​ൽ: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ന​ട​ന്ന ക​ണ്ണീ​ർ​ച്ച​ങ്ങ​ല കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി.

ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​റി​ൽ തീ​ർ​ത്ത ക​ണ്ണീ​ർ​ച്ച​ങ്ങ​ല​യി​ൽ ജാ​തി-​മ​ത-​രാ​ഷ്ടീ​യ ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ണി​ചേ​ർ​ന്ന​പ്പോ​ൾ ക​ണ്ണീ​ർ​ച്ച​ങ്ങ​ല ക​ർ​ഷ​ക​മ​തി​ലാ​യി മാ​റി. പ്ര​തീ​കാ​ത്മ​ക​മാ​യി തോ​മാ​പു​രം ഫൊ​റോ​ന ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​തി​ജീ​വ​ന​മ​രം ന​ട്ടു​കൊ​ണ്ടാ​ണ് സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ർ​ന്ന് ക​ർ​ഷ​ക പാ​ര​മ്പ​ര്യം പി​ൻ​തു​ട​ർ​ച്ച​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രാ​യ ജോ​സ​ഫ് ക​ട്ട​യ്ക്ക​ൽ, ക​ത്രീ​ന കൊ​ല്ല​ക്കൊ​മ്പി​ൽ എ​ന്നി​വ​ർ വി​ത്തും കൈ​ക്കോ​ട്ടും പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട ആ​ന​ന്ദ് പാ​ഴൂ​ത്ത​ട​ത്തി​ൽ, ഡ​യ​ന വെ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, ദേ​വ​സ്യാ ത​യി​ലി​ട​പ്പാ​ട്ട്, ബി​നോ​യ് തെ​ക്കേ​പ്പ​റ​മ്പി​ൽ, ടോം ​വേ​ലം​കു​ന്നേ​ൽ, സ​ണ്ണി ന​ടു​വി​ലേ​ക്കു​റ്റ്, സി​ജോം ചി​ല​മ്പി​ൽ , ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, വ​ർ​ക്കി മ​ട​ക്കാം പു​റ​ത്ത്, അ​ല​ക്സ് ന​ടു​വി​ലേ​ക്കു​റ്റ്, ഷി​ജി​ത്ത് കു​ഴി​വേ​ലി​ൽ, ഓ​മ​ന കു​രി​യാ​ല​പ്പു​ഴ, ഡെ​ന്നി തെ​ക്കേ​പ്പ​റ​മ്പി​ൽ, ജോ​ർ​ജ് പെ​രു​ക്കോ​ണി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​കാ ദേ​വാ​ല​യ​മു​റ്റ​ത്ത് ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യ വ​ർ​ഗീ​സ് പ്ലാ​ക്ക​ൽ പു​തി​യ​ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യ കു​രു​വി​ളാ​നി​ക്ക​ൽ നി​വാ​ന് ത​ന്‍റെ കാ​ർ​ഷി​ക ഉ​പ​ക​ര​ണം കൈ​മാ​റി​ക്കൊ​ണ്ട് കാ​ർ​ഷി​ക സം​സ്കാ​രം പു​തി​യ​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക എ​ന്ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ​റാ​ലി ന​ട​ന്നു.

റാ​ലി​ക്ക് ശേ​ഷം തീ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. തു​ട​ർ​ന്ന് ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി പ്ലാ​ക്ക​ൽ ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​ട​ന്ന​ക്കാ​ട്: ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന പ​രി​പാ​ടി വി​കാ​രി ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ അ​നു​ഷ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. നൂ​റു​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​തി​ജീ​വ​ന​മ​ര​വും ന​ട്ടു. വി​വി​ധ കൃ​ഷി ഇ​ട​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ണ്ണ് ഈ ​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ ഇ​ട്ടു ക​ർ​ഷ​ക​ർ ഈ ​പ്ര​ക്ഷോ​ഭ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചു.
തു​ട​ർ​ന്ന് ക​ണ്ണീ​ർ​ച്ച​ങ്ങ​ല​ക്കാ​യി ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കൈ​കോ​ർ​ത്തു. ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി, ജോ​ർ​ജ് ആ​റ്റു​പു​റം, ബെ​ന്നി മു​ല്ല​ക്ക​ര, ജോ​സ് ചെ​റു​പ​റ​മ്പി​ൽ, സ​ണ്ണി കോ​യി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണ്ഡ​പം: സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ൽ ക​ർ​ഷ​ക​സ​മ​രം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ത​ട​ത്തി​മാ​ക്ക​ൽ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​ർ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

തു​ട​ർ​ന്ന് കാ​ർ​ഷി​ക​സം​സ്കൃ​തി പു​തു​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ വ​ർ​ഗീ​സ് മ്ലാ​മ​ല​പ​താ​ലി​ൽ കു​ട്ടി​ക​ൾ​ക്ക് വി​ത്തും കൈ​കോ​ട്ടും കൈ​മാ​റി. മാ​തൃ​ക ക​ർ​ഷ​ക​ൻ ദേ​വ​സ്യ പൂ​ച്ചാ​ലി​ൽ, യു​വ​പ്ര​തി​നി​ധി അ​ല​ൻ മ്ലാ​മ​ല​പ​താ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു "അ​തി​ജീ​വ​ന മ​രം' ന​ട്ടു. തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​ര​ന്നു ക​ണ്ണീ​ർ​ച്ച​ങ്ങ​ല തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ച്ചു. സി​റി​ൾ വാ​ത​ല്ലൂ​ർ, ടോ​മി ത​ട്ടാ​പ​റ​മ്പി​ൽ, സ​ജി ത​ല​ച്ചി​റ, ജോ​ണി ഐ​ക്ക​ര, സ​ജി ഓ​ത​റു​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​സ​ര്‍​ഗോ​ഡ്: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ സ​ര്‍​ക്കി​ളി​ന് ചു​റ്റും ക​ര്‍​ഷ​ക​ര്‍ കൈ​ക​ള്‍ കോ​ര്‍​ത്ത് ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല​യി​ല്‍ അ​ണി​ചേ​ര്‍​ന്നു.
ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി മേ​ല്‍​വ​ട്ടം ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല സ​ന്ദേ​ശം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്ത് ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന​ത് അ​തീ​വ​പ്രാ​ധാ​ന്യ​മു​ള്ള പ്ര​തി​സ​ന്ധി​ക​ളാ​ണെ​ന്നും കോ​ടി​ക​ള്‍ പാ​ഴാ​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​മോ​ദ് വെ​ള്ള​ച്ചേ​രി​ല്, അ​ബ്ദു​ള്‍​ഖാ​ദ​ര്‍ യെ​മ​ന്തൂ​ർ, ബാ​ബു ആ​ലും​പ​റ​ന്പി​ല്‍, ഷീ​ല ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​വി​നോ​ദ് പ​ന്ത​പ​ള്ളി സ്വാ​ഗ​ത​വും വി​നോ​ദ് കോ​തോ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

അ​ട്ട​ക്ക​ണ്ടം: അ​ട്ട​ക്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി നേ​തൃ​ത്വം ന​ല്‍​കി. അ​തി​ജീ​വ​ന​മ​രം ന​ട്ടു​കൊ​ണ്ടാ​ണ് പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. പ​ള്ളി​യി​ല്‍ നി​ന്ന് അ​ട്ട​ക്ക​ണ്ടം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലേ​ക്ക് ക​ര്‍​ഷ​ക മാ​ര്‍​ച്ച് ന​ട​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ഞ്ജ​യും ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല​യും ഉ​ണ്ടാ​യി​രു​ന്നു.

ക​ന​ക​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​റാ​ലി​യും സ​മ്മേ​ള​ന​വും പ​ര​പ്പ അ​ര്‍​ബ​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് അ​ട​പ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് പൊ​രു​ന്നേ​ടം, ടോം ​വെ​ണ്ണാ​യ​പ്പ​ള്ളി, ടി.​പി. രാ​ഘ​വ​ന്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ക​ല്ലം​ചി​റ, പി. ​രാം​ദാ​സ്, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​ന്ന​ക്കു​ന്ന്: പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍​ക്ക് ഫാ. ​ജോ​സ​ഫ് ത​യ്യി​ലും വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ച​ട​ങ്ങു​ക​ള്‍​ക്ക് ഫാ. ​ഫി​ലി​പ്പ് ചോ​ന്നാ​ട്ടും നേ​തൃ​ത്വം ന​ല്‍​കി. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നൊ​മ്പ​ര​പ്പെ​ടു​ന്ന ക​ര്‍​ഷ​ക മ​ക്ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും അ​ധി​കാ​രി​ക​ളു​ടെ മ​ന​സി​ന് വ്യ​തി​യാ​നം ഉ​ണ്ടാ​കു​ന്ന​തി​നു​മാ​യി വൈ​ദി​ക​രും ക​ര്‍​ഷ​ക​നേ​താ​ക്ക​ളും ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും. ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ത്തി​ന്‍റെ തീ​വ്ര​ത അ​ധി​കാ​രി​ക​ളു​ടെ മു​ന്പി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്പി​ലും ന​വം​ബ​റി​ല്‍ അ​ടു​പ്പു​കൂ​ട്ടി ക​ഞ്ഞി​വ​ച്ച് അ​മ്മ​മാ​രും സ​മ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും.