ക​ന​ക​പ്പ​ള്ളി​യി​ൽ ഇ​ന്ന് ക​ർ​ഷ​ക​റാ​ലി
Sunday, October 13, 2019 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: റ​ബ​റി​ന്‍റെ​യും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വി​ല ത​ക​ർ​ച്ച​യി​ൽ ന​ട്ടംതി​രി​യു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ഉ​ണ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ന​ക​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് അ​ട​പ്പൂ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.