ജി​ല്ലാ ഹോ​ക്കി ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
Sunday, October 13, 2019 1:09 AM IST
ചീ​മേ​നി: സം​സ്ഥാ​ന ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും സ​ബ് ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​ൺ​കു​ട്ടി​ക​ളു​ടെ​യും ഹോ​ക്കി മ​ത്സ​ര​ത്തി​നു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​നെ 15 ന് ​തെ​ര​ഞ്ഞെ​ടു​ക്കും. ഉ​ച്ചക​ഴി​ഞ്ഞ് 2.30 ന് ​ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1-1-2001 ന് ​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും 1-1-2004 ന് ​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വ​യ​സ് തെ​ളി​ക്കു​ന്ന രേ​ഖ​യും ഹോ​ക്കി കി​റ്റു​മാ​യി എ​ത്തി​ച്ചേ​ര​ണം.