പ​ര​പ്പ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പ​ഠ​ന ക്ലാ​സി​ന് തു​ട​ക്കം
Sunday, October 13, 2019 1:09 AM IST
പ​ര​പ്പ: മ​നു​ഷ്യ​ന് പ്ര​പ​ഞ്ച​ത്തി​ല്‍ ത​ന്‍റെ ശ​രി​യാ​യ ഇ​ടം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സീ​ക്ക് ഡ​യ​റ​ക്ട​റു​മാ​യ ടി.​പി. പ​ത്മ​നാ​ഭ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍​വാ​ല്യു സൊ​സൈ​റ്റി​യും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​ര​പ്പ ഗ​വ. സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച പ​രി​സ്ഥി​തി പ​ഠ​ന ക്ലാ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​സ്ഥി​തി പ​ഠ​ന കോ​ഴ്‌​സ് കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പി. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രീ​ന്‍​വാ​ല്യു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​റ​മ്പ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സു​രേ​ഷ് കൊ​ട്ടേ​ക്കാ​ട്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ മ​ജീ​ദ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, വി​ജ​യ​ന്‍ കോ​ട്ട​ക്ക​ല്‍, സ​ണ്ണി പൈ​ക​ട, അ​ജ​യ​ന്‍ പ​ര​പ്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.