മു​ര​ളി​മാ​ധ​വ​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി രാ​ജ​പു​രം കെ​സി​വൈ​എ​ൽ
Sunday, October 13, 2019 1:09 AM IST
രാ​ജ​പു​രം: ത​ല​ച്ചോ​റ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് മം​ഗ​ലാ​പു​ര​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട്ടി​യാ​ർ​കു​ന്നി​ലെ കെ. ​മു​ര​ളി മാ​ധ​വ​ന്‍റെ ചി​കി​ത്സ​യ്ക്ക് രാ​ജ​പു​രം കെ​സി​വൈ​എ​ൽ യൂ​ണി​റ്റ് 20,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്ന​റ്റ് പി. ​ബേ​ബി, ട്ര​ഷ​റ​ർ ജോ​ബ് പി. ​മാ​ർ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​കെ. ഗോ​പാ​ല​ന് തു​ക കൈ​മാ​റി.
മു​ര​ളി മാ​ധ​വ​ന്‍റെ രോ​ഗാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.