ഉ​ത്ത​ര​മ​ല​ബാ​റി​ലെ ക​ർ​ഷ​ക​ർ ഇ​ന്നു​മു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, October 13, 2019 1:09 AM IST
ഉ​ത്ത​ര​മ​ല​ബാ​റി​ലെ ക​ർ​ഷ​ക​ർ ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ന്നു​രാ​വി​ലെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 250 ഓ​ളം ഗ്രാ​മ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ക​ണ്ണീ​ർ​ച്ച​ങ്ങ​ല തീ​ർ​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യ​വും വി​ല​ത്ത​ക​ർ​ച്ച​യും കൃ​ഷി​നാ​ശ​വും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​വും മൂ​ലം ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​രു​ടെ രോ​ദ​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ചെ​വി​കൊ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ലെ ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളും സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ജ​ന​കീ​യ​സ​മ​ര​ത്തി​ന് നാ​നാ​തു​റ​ക​ളി​ലു​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദി​വ​സം​ചെ​ല്ലും​തോ​റും ദുഃ​സ​ഹ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര​ങ്ങ​ളി​ലെ ന​ല്ലൊ​രു ശ​ത​മാ​നം കൃ​ഷി​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റ​ബ​ർ​കൃ​ഷി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് മ​ര​ണ​ക്കു​രു​ക്കാ​യി മാ​റു​ക​യാ​ണ്. തെ​ങ്ങും ക​മു​കും കു​രു​മു​ള​കും വി​ല​ത്ത​ക​ർ​ച്ച​യോ​ടൊ​പ്പം വി​ള​നാ​ശ​ഭീ​ഷ​ണി​യും നേ​രി​ടു​ന്നു. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഉ​രു​ൾ‌​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും നെ​ല്ലും പ​ച്ച​ക്ക​റി​യും കൃ​ഷി​ചെ​യ്യു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യാ​മു​ന​ന്പി​ൽ കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ന്നു. ദ​യാ​ശൂ​ന്യ​മാ​യ വാ​യ്പാ​വ്യ​വ​സ്ഥ​ക​ളും ബാ​ങ്ക് നി​ല​പാ​ടു​ക​ളും ക​ർ​ഷ​ക​രെ ത​ല​യൂ​രാ​നാ​വാ​ത്ത ക​ട​ക്കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​ന്‍റെ ശ​വ​പ്പെ​ട്ടി​യി​ലെ അ​വ​സാ​ന​ത്തെ ആ​ണി​യും അ​ടി​ക്കാ​നെ​ന്ന​പോ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ പോ​കു​ന്നു. ആ​ർ​സി​ഇ​പി (റീ​ജ​ണ​ൽ കോം​ബ്രി​ഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് പാ​ർ​ട്ണ​ർ​ഷി​പ്പ്) ക​ർ​ഷ​ക​രെ എ​ത്ര ഗൗ​ര​വ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​നി​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം​വ​രു​ന്ന ക​ർ​ഷ​ക​ജ​ന​ത​യെ ആ​പ​ത്ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​ര​മൊ​രു ക​രാ​ർ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഗോ​പ്യ​മാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ജ​ന​രോ​ഷം ഉ​യ​ർ​ന്നാ​ലേ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യൂ​വെ​ന്ന് സ​ർ​ക്കാ​രു​ക​ൾ വാ​ശി​പി​ടി​ക്കു​ന്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ക​ർ​ഷ​ക​ർ തെ​രു​വു​ക​ളി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്.

എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ച് ക​ർ​ഷ​ക​ർ ചോ​ര​നീ​രാ​ക്കി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ന​ട്ടു​പി​ടി​പ്പി​ച്ച് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് കൃ​ഷി​ക്കും ജീ​വ​നും ഭീ​ഷ​ണി​യു​യ​ർ​ത്തി​ക്കൊ​ണ്ട് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം. ആ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ എ​ത്ര​യോ മ​നു​ഷ്യ​ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടും എ​ത്ര​യോ ഹെ​ക്‌​ട​ർ കൃ​ഷി ന​ശി​ച്ചി​ട്ടും സ​ർ​ക്കാ​രു​ക​ൾ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. മ​ല​ബാ​റി​ലെ പ​ല മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളും കാ​ട്ടു​മൃ​ഗ ആ​ക്ര​മ​ണ​ഭീ​തി​യി​ൽ മാ​സ​ങ്ങ​ളാ​യി ഉ​റ​ക്കം ന​ഷ്‌​ട​പ്പെ​ട്ടു ക​ഴി​യു​ക​യാ​ണ്. ആ​ന​മ​തി​ലി​നും സൗ​രോ​ർ​ജ വേ​ലി​ക്കും സ​മാ​ന​മാ​യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ർ​ഷ​ക​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ്രാ​യോ​ഗി​ക പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മ​ട​ങ്ങു​ന്ന നി​വേ​ദ​നം ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ക​ർ​ഷ​ക​രു​ടെ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തു​ക, കാ​ർ​ഷി​ക​ജോ​ലി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക​സ​ഹാ​യ​വും ആ​ശ്രി​ത​നി​യ​മ​ന​വും ന​ൽ​കു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കു​ക, നെ​ൽ​ക്ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ട​യ​ർ, മ​റ്റ് റ​ബ​ർ ഉ​ത്പ​ന്ന നി​ർ​മാ​ണ ഫാ​ക്‌​ട​റി ആ​രം​ഭി​ക്കു​ക, കു​ടി​യേ​റ്റ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് കു​ടി​യി​റ​ക്കു​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി ലോ​ണെ​ടു​ത്ത പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ​യും മ​റ്റു സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ലോ​ണ്‍ എ​ഴു​തി​ത്ത​ള്ളു​ക, സം​സ്ഥാ​ന കാ​ർ​ഷി​ക യു​വ​ജ​ന ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക, ഭൂ​നി​കു​തി കു​റ​യ്ക്കു​ക, ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.

ക​ർ​ഷ​ക​ർ ഒ​രു സം​ഘ​ടി​ത​ശ​ക്തി​യ​ല്ലാ​ത്ത​തു​കൊ​ണ്ട് എ​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​നി​യും കാ​ത്തി​രു​ന്നാ​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​ന്ന​തി​നു​പ​ക​രം ശ​വ​മ​ഞ്ച​വു​മാ​യി ആ​ളു​ക​ൾ പി​ടി​വാ​തി​ൽ​ക്ക​ലെ​ത്തു​മെ​ന്ന് ക​ർ​ഷ​ക​ർ തി​രി​ച്ച​റി​യു​ക​യാ​ണ്. ജീ​വി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള നി​വ​ർ​ന്നു​നി​ൽ​ക്കാ​ൻ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​സ​മൂ​ഹം. അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​ക​ർ​ഷ​ക​മു​ന്നേ​റ്റം മ​റ്റു ജി​ല്ല​ക​ളി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കും. മും​ബൈ​യി​ലും ഡ​ൽ​ഹി​യി​ലും ന​ട​ന്ന വ​ൻ ക​ർ​ഷ​ക​മാ​ർ​ച്ചു​ക​ൾ മ​റ​ക്കാ​ൻ കാ​ല​മാ​യി​ട്ടി​ല്ല​ല്ലോ.

ഇ​ന്നു തു​ട​ക്കം​കു​റി​ക്കു​ന്ന ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം വ​രും​നാ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം, പ്ര​തി​ഷേ​ധ​പ്ര​ക​ട​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം. ഇ​ന്ന് ക​ണ്ണീ​ർ​ച്ച​ങ്ങ​ല തീ​ർ​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ പ്ര​തീ​ക​മാ​യി അ​തി​ജീ​വ​ന മ​രം ന​ടു​ക​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ൽ അ​വ​സാ​നം​വ​രെ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്യും.

വ​രും​മാ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ജാ​ഥ​ക​ൾ, ക​വ​ല​യോ​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ലു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ, ടൗ​ണു​ക​ളി​ൽ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പേ​രാ​വൂ​രി​ൽ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ല​വും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ലി​ൽ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ലും നി​ർ​വ​ഹി​ക്കും. ര​ണ്ടു ജി​ല്ല​ക​ളി​ലാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ ക​ണ്ണീ​ർ​ച്ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​കും.