ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് നടത്തി
Sunday, October 13, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് സ്പോ​ർ​ട്സ് ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ ജി​ല്ലാ​ത​ല ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. സ​ബ് ജൂ​ണി​യ​ർ കേ​ഡ​റ്റ് 16, 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 63 കാ​റ്റ​ഗ​റി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നി​രീ​ക്ഷ​ക​ൻ അ​നി​ൽ ബ​ങ്ക​ളം പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി. ​ഭാ​സ്ക്ക​ര​ൻ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.