അ​ക്ഷ​രോ​ത്സ​വം ഇ​ന്ന്
Sunday, October 13, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്ഷ​രോ​ത്സ​വം ഇ​ന്ന് ഉ​ദു​മ പാ​ല​ക്കു​ന്ന് അം​ബി​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ നി​ന്നാ​യി ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യ 300 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

ല​ഘു​നാ​ട​കം, നാ​ട​ൻ​പാ​ട്ട് എ​ന്നീ സം​ഘ ഇ​ന​ങ്ങ​ളും ക​ഥാ​പാ​ത്ര നി​രൂ​പ​ണം, ഉ​പ​ന്യാ​സം, ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, കാ​വ്യാ​ലാ​പ​നം, ച​ല​ച്ചി​ത്ര​ഗാ​നം, ചി​ത്രീ​ക​ര​ണം, ആ​സ്വാ​ദ​ന​ക്കു​റി​പ്പ്, മോ​ണോ​ആ​ക്ട്, കാ​ർ​ട്ടൂ​ൺ, പ്ര​സം​ഗം, ക​ഥാ​പ്ര​സം​ഗം എ​ന്നി​വ​യു​മാ​ണ് മ​ത്സ​ര​യി​ന​ങ്ങ​ൾ.
നാ​ല് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് ആ​രം​ഭി​ക്കും.