കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ വീഡിയോ കാണുന്നവർ ജാഗ്രതൈ ! ഓ​പ്പ​റേ​ഷ​ന്‍ "പി-​ഹ​ണ്ട്' എ​ന്ന പേ​രി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന
Sunday, October 13, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ വീ​ക്ഷി​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും മ​റ്റു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​മെ​തി​രാ​യി സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ന്‍ "പി-​ഹ​ണ്ട്' എ​ന്ന പേ​രി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റെ​യ്ഡ് ന​ട​ത്തി. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കാ​രി​ക​ളും സൈ​ബ​ര്‍ സെ​ല്‍ വി​ദ​ഗ്ദ്ധ​രും റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കു​ട്ടി​ക​ളു​ടെ​യും മ​റ്റും അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ വീ​ക്ഷി​ക്കു​ന്ന​വ​രെ സൈ​ബ​ര്‍ പോ​ലീ​സ് നീ​രി​ക്ഷി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​വും റെ​യ്ഡും തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് പ​റ​ഞ്ഞു.