നെ​ൽ​ക്കൃ​ഷി​യി​ൽ സം​ഘ​ശ​ക്തി തെ​ളി​യി​ച്ച് മ​ഡി​യ​നി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ
Sunday, October 13, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് മ​ഡി​യ​നി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​ച്ച​യാ​യി ആ​റാം വ​ർ​ഷ​വും നെ​ൽ​ക്കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്തെ​ടു​ത്ത് മി​ക​വ് തെ​ളി​യി​ച്ചു. ദു​ർ​ഗ, ആ​തി​ര, ന​ൻ​മ എ​ന്നീ മൂ​ന്ന് ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് അ​ഞ്ച​ര ഏ​ക്ക​ർ പാ​ട​ത്ത് ഉ​മ, ശ്രേ​യ എ​ന്നീ നെ​ൽ​വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്തു പൊ​ൻ​ക​തി​ർ വി​ള​യി​ച്ചെ​ടു​ത്ത​ത്.
അ​ജാ​നൂ​ർ കൃ​ഷി​ഭ​വ​ൻ, കൂ​ളി​ക്കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.
കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ളി​ക്കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ കു​തി​രു​മ്മ​ൽ, സെ​ക്ര​ട്ട​റി എ.​വി. പ​വി​ത്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദു​ർ​ഗ ജെ​എ​ൽ​ജി​യി​ലെ ഗീ​ത, ജാ​ന​കി, ത​മ്പാ​യി, ക​മ്മാ​ട​ത്തു, ആ​തി​ര​യി​ലെ സ​രോ​ജി​നി. ഗീ​ത, ലീ​ല, ബാ​ലാ​മ​ണി, ത​ങ്ക​മ​ണി, ജാ​ന​കി എ​ന്നി​വ​രും ശോ​ഭ, മാ​ധ​വി, വി​നീ​ത, സു​മ, പു​ഷ്പ, രാ​ധ, ശോ​ഭ, കു​ഞ്ഞി​പ്പെ​ണ്ണ്, സ​രോ​ജി​നി എ​ന്നി​വ​ര​ട​ങ്ങി​യ ന​ൻ​മ​യി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.