ഒറ്റരാത്രിയിൽ ആ​റ് ക​ട​ക​ളി​ൽ ക​വ​ർ​ച്ച
Saturday, October 12, 2019 1:03 AM IST
കു​മ്പ​ള: കു​മ്പ​ള​യി​ല്‍ ഒ​റ്റ​രാ​ത്രി​യി​ൽ ആ​റ് ക​ട​ക​ളി​ല്‍ ക​വ​ര്‍​ച്ച. ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഓ​ഫ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. പ​ഴ​യ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കെ.​പി. മു​നീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ടെ​മ്പി​ള്‍ ക്രോ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ന്പ​ള മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ജ​ന​ല്‍ ക​മ്പി​ക​ള്‍ അ​ട​ര്‍​ത്തി​മാ​റ്റി അ​ക​ത്തു​ക​ട​ന്ന് 2000 രൂ​പ ക​വ​ര്‍​ന്നു.
സി​സി​ടി​വി​യു​ടെ കാ​മ​റ വ​യ​റു​ക​ള്‍ മു​റി​ച്ച നി​ല​യി​ലാ​ണ്. മ​രു​ന്നു​ക​ളും ഫ​യ​ലു​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു ന​ശി​പ്പി​ച്ചു.
സു​ലൈ​മാ​ന്‍ ക​രി​വെ​ള്ളൂ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്ര​ണ്ട്‌​ലൈ​ന്‍ പ്രി​ന്‍റിം​ഗ് പ്ര​സ്സി​ന്‍റെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി 10,000 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്.
കു​ണ്ട​ങ്ക​ര​ടു​ക്ക​യി​ലെ ന​വീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന ഗാ​രേ​ജി​ല്‍ നി​ന്ന് 1000 രൂ​പ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന​ടു​ത്തെ അ​ബ്ദു​ല്‍ ക​രീ​മി​ന്‍റെ കൂ​ള്‍ഡ്രിം​ഗ്സ് സ്ഥാ​പ​ന​ത്തി​ന്‍റെ ജ​ന​ല്‍​ക്കമ്പി ത​ക​ര്‍​ത്ത് 2000 രൂ​പ​യും കൃ​ഷ്ണ​ന​ഗ​റി​ലെ വ​സ​ന്ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ലൂ​ണി​ല്‍ നി​ന്ന് 4000 രൂ​പ​യും ക​വ​ര്‍​ന്നു.
ക​വ​ര്‍​ച്ച​യ്ക്കുശേ​ഷം വീ​ണ്ടും ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഓ​ൺ ചെ​യ്താ​ണ് സം​ഘം മ​ട​ങ്ങി​യ​തെ​ന്നാ​ണ് അ​നു​മാ​നം.