ലോ​ക കാ​ഴ്ചദി​ന​ത്തി​ൽ അ​ന്ധ​രെ ആ​ദ​രി​ച്ച് പി​തൃ​വേ​ദി
Saturday, October 12, 2019 1:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: ലോ​ക കാ​ഴ്ച​ദി​ന​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​ത അ​നു​ഭ​വി​ക്കു​ന്ന 30ഓ​ളം പേ​രെ ആ​ദ​രി​ച്ചു. മാ​ത​മം​ഗ​ലം ആ​ശ്ര​യ(​ബ്ലൈ​ൻ​ഡ്) സ്വാ​ശ്ര​യ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി​യും പു​തു​വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ന​ൽ​കി​യു​മാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് അ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷീ​നാ ജോ​ർ​ജ്, സി​സ്റ്റ​ർ ഒ​ട്ടാ​വി​യ, പി.​ഡി. ജോ​ർ​ജ്, എം.​വി. ബ​ർ​ണാ​ഡ്, ഇ.​പി. ദേ​വ​സ്യ, ക​രീം ച​ന്തേ​ര, കെ.​വി. ശ​ങ്ക​ര​ൻ കു​ട്ടി, ടി. ​ഗോ​വി​ന്ദ​ൻ, പി.​വി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ആ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സം​ഗീ​ത​സാ​യാ​ഹ്ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.