വൈ​ദ്യു​തി മു​ട​ങ്ങും
Saturday, October 12, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ 11 കെ​വി ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ഹൊ​സ്ദു​ര്‍​ഗ് ഫീ​ഡ​റി​ല്‍ ദേ​വ​ന്‍ റോ​ഡ്, മേ​ലാ​ങ്കോ​ട്ട്, കു​ന്നു​മ്മ​ല്‍, ഗ്രോ​ടെ​ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.

വ​ന​മി​ത്ര
പു​ര​സ്‌​കാ​ര​ത്തി​ന്
അ​പേ​ക്ഷി​ക്കാം

കാ​സ​ർ​ഗോ​ഡ്: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​രം​ഗ​ത്തെ അ​നു​ക​ര​ണീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ​ന​മി​ത്ര അ​വാ​ര്‍​ഡ് ന​ല്‍​കു​ന്നു. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍, കാ​വു​ക​ള്‍, ഔ​ഷ​ധച്ചെ​ടി​ക​ള്‍, കാ​ര്‍​ഷി​ക ജൈ​വ​വൈ​വി​ധ്യം മു​ത​ലാ​യ​വ പ​രി​ര​ക്ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഓ​രോ ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രു അ​വാ​ര്‍​ഡ് വീ​തം ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ദ്യാ​ന​ഗ​റി​ലു​ള​ള സാ​മൂ​ഹ്യവ​ന​വ​ത്ക​ര​ണവി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് ന​വം​ബ​ര്‍ 11 ന​കം ന​ല്‍​ക​ണം. ഫോ​ൺ: 04994 256910.