ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റ്: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, October 12, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം കാ​ഞ്ഞ​ങ്ങാ​ട് ഷോ​റൂ​മി​ൽ ന​ട​ന്നു. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സ്കൂ​ട്ട​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, ഫ്രി​ഡ്ജ്, മൈ​ക്രോ​വേ​വ് ഓ​വ​ൻ, ഗോ​ൾ​ഡ് കോ​യി​ൻ, ഗി​ഫ്റ്റ് വൗ​ച്ച​ർ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​ഴ്ച​തോ​റു​മു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. ലി​ഫ, വി.​വി. പ്രീ​ത, വി.​പി. ഷാ​ജു, ദേ​വ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്ക് സ്കൂ​ട്ട​റും നൗ​ഷാ​ദ്, സി​ജി​ന, ലി​ജേ​ഷ്, ലി​ഫ​യി​ല എ​ന്നി​വ​ർ​ക്ക് വാ​ഷിം​ഗ് മെ​ഷീ​നും ഷൈ​മ, കെ. ​സൗ​മ്യ, ശ്രീ​ജേ​ഷ്, ചി​ത്ര എ​ന്നി​വ​ർ​ക്ക് ഫ്രി​ഡ്ജും നൗ​നി​ത, ഗോ​പി​ക, എം. ​ഗീ​ത, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്ക് ഗോ​ൾ​ഡ് കോ​യി​നും സെ​ക്കീം, രാ​ജീ​വ്, അ​ശ്വി​ൻ, സു​ഫൈ​ദ്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് മൈ​ക്രോ​വേ​വ് ഓ​വ​നും അ​ഞ്ജു, അ​ഞ്ജ​ലി, പ്ര​ജീം, വി.​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്ക് ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.
വി​വി​ധ ശ്രേ​ണി​ക​ളി​ലാ​യി സാ​രി​ക​ൾ, ഡി​സൈ​ന​ർ സാ​രി​ക​ൾ, പ​ട്ടു​സാ​രി​ക​ൾ, പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, ലാ​ച്ച, ചോ​ളി, വെ​ഡ്‌​ഡിം​ഗ് ഗൗ​ൺ എ​ന്നി​വ​യ്ക്കു​പു​റ​മെ ത​ന​ത് ക​ള​ക്‌​ഷ​നു​ക​ളും ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് അ​വ​ത​രി​പ്പി​ക്കു​ന്നു.
പു​രു​ഷ​ൻ​മാ​ർ​ക്കാ​യി വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഷ​ർ​ട്ടിം​ഗ്സ്, സ്യൂ​ട്ടിം​ഗ്സ്, പാ​ന്‍റ്സ്, ദോ​ത്തീ​സ് തു​ട​ങ്ങി​യ​വ​യു​ടെ പാ​ർ​ട്ടി വെ​യ​റു​ക​ൾ, ടീ ​ഷ​ർ​ട്ടു​ക​ൾ, ഉ​ടു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക വി​ഭാ​ഗ​വും സ​ജ്ജ​മാ​ണ്.
ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് സി​ഇ​ഒ ടി.​ഒ. ബൈ​ജു, സി.​പി. ഫൈ​സ​ൽ, സ​ക്ക​റി​യ, പി​ആ​ർ​ഒ മൂ​ത്ത​ൽ നാ​രാ​യ​ണ​ൻ, ഷോ​റൂം മാ​നേ​ജ​ർ ടി. ​സ​ന്തോ​ഷ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ടി.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.